Skip to main content
സമഗ്രശിക്ഷയുടെ നേതൃത്വത്തില്‍ നടന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള ഉപകരണ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു.

ഭിന്നശേഷി കുട്ടികള്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണവും രക്ഷകര്‍തൃ ശാക്തീകരണവും പുല്ലാട് ബി.ആര്.സിയില്‍ വീണാ ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ എസ്.വി.സുബിന്‍്, സാം ഈപ്പന്‍, സമഗ്രശിക്ഷ കേരളം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍് കെ.ജെ.ഹരികുമാര്‍, സമഗ്രശിക്ഷ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.വി.അനില്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജയലക്ഷ്മി എ.പി എന്നിവര്‍ പങ്കെടുത്തു. 

 

date