Skip to main content
മറയൂരിലെ മാവേലി സോര്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യുു

മറയൂരില്‍ മാവേലി സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു

   

മറയൂര്‍: മറയൂര്‍ നിവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യവും ആദിവാസി വിഭാഗങ്ങളും നിരവധി സാധാരണക്കാരായ ജനങ്ങള്‍ വസിക്കുതുമായ മറയൂര്‍ പഞ്ചായത്തില്‍ സര്‍ക്കാര്‍ അനുവദിച്ച മാവേലി സ്റ്റോര്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. മറയൂര്‍ പഞ്ചായത്ത് ബസ് സ്റ്റാന്റിന് സമീപത്ത് നിര്‍മ്മിച്ച ഷോപ്പിങ്ങ് കോംപ്ലക്‌സിലാണ് മാവേലിസ്റ്റോര്‍ ആരംഭിച്ചത്. നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ 38 പഞ്ചായത്തുകളില്‍ മവേലി സ്റ്റോറുകള്‍ ഇല്ലായിരുു. ഒര വര്‍ഷത്തിനിടെ സര്‍ക്കരിന്റെ ഇടപെടലിനെ തുടര്‍് പ്രവര്‍ത്തനം ആരംഭിക്കു പത്താമത്തെ മാവേലി സ്റ്റോറാണ് ഭക്ഷ്യ മന്ത്രി മറയൂരില്‍  ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ 1551 മത് മാവേലി സ്റ്റോറാണ് മറയൂരിലേത്.
      മറയൂരില്‍ നട ഉദ്ഘാടന ചടങ്ങില്‍ എസ്.രാജേന്ദ്രന്‍ എം എല്‍ എ അധ്യക്ഷനായി. മറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമോന്‍ തോമസ് ആദ്യവില്‍പന നടത്തി. ദേവികുളം 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സുന്ദരം മുഖ്യപ്രഭാക്ഷണം നടത്തി. സപ്ലൈക്കോ ജനറല്‍ മാനേജര്‍ കെ. വേണുഗോപാല്‍ സ്വാഗതം ആശംസിച്ചു. കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സിറാണി രാജേന്ദ്രന്‍, 'ോക്ക് വൈസ് പ്രസിഡന്റ് ഉഷാഹെന്‍ട്രി ജോസഫ്, സി.പി.ഐ ജില്ലാ സെക്ര'റി കെ.കെ ശിവരാമന്‍, സി.പി.ഐ എം മറയുര്‍ ഏരിയ സെക്ര'റി വി.സിജിമോന്‍, കോഗ്രസ് മണ്ഡലം പ്രസിഡന്റ് ആന്‍സി ആന്റണി എിവര്‍ പങ്കെടുത്തു. സപ്ലൈക്കോ മേഖലാ മാനേജര്‍ ജോമോന്‍ വര്‍ഗീസ് നന്ദി പറഞ്ഞു
 ചിത്രം: മറയൂരിലെ മാവേലി സോര്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യുു

 

 

date