Skip to main content

ഡി.സി.എ കോഴ്‌സ് പ്രവേശനം: അപേക്ഷ 30 വരെ  

 

 ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍  കുഴല്‍മന്ദത്ത് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്‌നിക് കോളേജില്‍ ആറുമാസത്തെ ഡി.സി.എ ( ഡിപ്ലോമാ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്) കോഴ്‌സ്് പ്രവേശനത്തിന് ഡിസംബര്‍ 30 വരെ  അപേക്ഷിക്കാം. അപേക്ഷാ ഫോറം, പ്രോസ്‌പെക്ടസ് എന്നിവ www.ihrd.ac.in -ല്‍ ലഭിക്കും. ഹയര്‍സെക്കണ്ടറി / തത്തുല്ല്യ പരീക്ഷ പാസ്സായവരാകണം അപേക്ഷകര്‍.  www.ihrd.ac.in ല്‍ നിന്ന് അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്്ത് പൂരിപ്പിച്ച് വിദ്യാഭ്യാസയോഗ്യത ജാതി വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷൃപ്പെടുത്തിയ പകര്‍പ്പുകളോടൊപ്പം അപേക്ഷാഫീസ് 150 രൂപ സഹിതം (പട്ടികജാതി /പട്ടികവവര്‍ഗ്ഗം  100 രൂപ) മേല്‍ പറഞ്ഞ തിയതിക്ക് മുന്‍പായി കോളേജ് ഓഫീസില്‍ ലഭ്യമാക്കണം. 25% സീറ്റുകള്‍ പട്ടികജാതി /പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് നിയമാനുസൃതമായ ഫീസാനുകൂല്യങ്ങള്‍ ലഭിക്കും.വിശദ വിവരങ്ങള്‍ക്ക്  ഫോണ്‍ :04922 272900,  8547005086.

date