Skip to main content

പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ സോഷ്യല്‍ വര്‍ക്കര്‍മാരെ ആവശ്യമുണ്ട് 

 

പട്ടികവര്‍ഗ്ഗവിഭാഗത്തിനായുളള വികസന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമാക്കുക പട്ടികവര്‍ഗ വിഭാഗക്കാരുടെ ആനുകൂല്യങ്ങള്‍ യഥാസമയം അവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ട് തിരഞ്ഞെടുത്ത പട്ടികവര്‍ഗ്ഗ മേഖലകളില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാരില്‍ നിന്ന് കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.എസ്.ഡബ്ല്യൂ/എം.എ സോഷ്യോളജി/ എം.എ ആന്‍ത്രോപോളജി യോഗ്യതയുളളവരില്‍ നിന്ന് വിവിധ ജില്ലകളിലെ 14 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തിരുവനന്തപുരം-രണ്ട്, കൊല്ലം-ഒന്ന്,  ഇടുക്കി-അഞ്ച്,  തൃശ്ശൂര്‍-ഒന്ന്, പാലക്കാട്‌രണ്ട്, വയനാട്-മൂന്ന് എന്നിങ്ങനെയാണ് ഒഴിവുകള്‍. ഏത് ജില്ലയിലാണോ അപേക്ഷിക്കുന്നത് ആ ജില്ലയിലെ പ്രോജക്ട് ഓഫീസര്‍ അല്ലെങ്കില്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ക്ക് ഡിസംബര്‍ 21 നകമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷകരില്‍ അടിയ, പണിയ, പ്രാക്തന വിഭാഗക്കാര്‍ക്ക്  മുന്‍ഗണനയുണ്ട്. വാര്‍ഷിക വരുമാനം കുറഞ്ഞ കുടുംബങ്ങളിലെ അപേക്ഷകര്‍ക്ക് നിയമനത്തില്‍ ആദ്യപരിഗണന ഉണ്ടാകും. കാട്ടിനുള്ളിലും വന്യമൃഗസങ്കേതങ്ങളിലെ കോളനികളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനും  നിയമനം നല്‍കുന്ന ഏതു പ്രദേശത്തും സമയക്രമം അനുസരിച്ചും വകുപ്പിന്റെ ആവശ്യമനുസരിച്ചും കോളനികള്‍ സന്ദര്‍ശിക്കാന്‍ സന്നദ്ധരായവരാകണം അപേക്ഷകര്‍. നടക്കാന്‍ പ്രയാസമുള്ള അംഗപരിമിതര്‍ അപേക്ഷിക്കേണ്ടതില്ല. വെളളപേപ്പറില്‍ തയ്യാറാക്കുന്ന അപേക്ഷയില്‍ പേര്, മേല്‍വിലാസം, വിദ്യഭ്യാസ യോഗ്യത, ജാതി, വാര്‍ഷിക വരുമാനം എന്നിവ വ്യക്തമാക്കുന്ന രേഖകളുടെ അസ്സല്‍ കൂടിക്കാഴ്ച്ചയില്‍ സമര്‍പ്പിക്കണം.20000/- രൂപയാണ് പ്രതിമാസ ഹോണറേറിയം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ നിയമനം നല്‍കുന്ന സ്ഥലങ്ങളില്‍ ഒരു വര്‍ഷത്തേയ്ക്ക് സ്ഥിരമായി ജോലി ചെയ്യാമെന്ന് കരാര്‍ ഒപ്പിടേണ്ടതാണ്. പി.എസ്.സി നിയമനം ലഭിക്കുമ്പോഴൊ പുതുതായി പഠനത്തിന് പ്രവേശനം ലഭിക്കുമ്പോഴൊ മാത്രമെ  ഇതില്‍ ഇളവ് ലഭിക്കുക. നിശ്ചിത യോഗ്യതയുള്ള പട്ടികവര്‍ഗ്ഗക്കാരെ ലഭിക്കാതെ വന്നാല്‍ ഇതര വിഭാഗത്തില്‍പ്പെട്ട എംഎസ്ഡബ്ല്യു യോഗ്യതയുള്ളവരെ പരിഗണിക്കും.ഫോണ്‍: 0491-2505383.

date