Skip to main content

ക്ഷേമനിധി ബോര്‍ഡ് അംഗത്വം പുനസ്ഥാപിക്കാന്‍ അവസരം

 

 

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ കുടിശ്ശിക വരുത്തിയവര്‍ക്ക് ഒരോ വര്‍ഷത്തിനും പത്തു രൂപ പിഴയായി മേട്ടുപാളയം സ്ട്രീറ്റിലുളള ഓഫീസില്‍ അടച്ച് അംഗത്വം പുനസ്ഥാപിക്കാമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. 60 വയസ്സ് പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ കുടിശ്ശിക അടയ്‌ക്കേണ്ടതില്ല. ഈ അവസരം എല്ലാവരും വിനിയോഗിക്കണമെന്നും എല്ലാവരും കൃത്യസമയത്ത് തന്നെ അംശദായം അടയ്ക്കണമെന്നും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

 

date