Skip to main content

സ്മാര്‍ട്ട് 40 ക്യാമ്പിന് തുടക്കമായി

 

സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പിന് കീഴില്‍ സ്‌കൂള്‍ പഠന പെരുമാറ്റ മികവ് ലക്ഷ്യമാക്കിക്കൊണ്ട് നടപ്പിലാക്കുന്ന ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ ജില്ലാതല പരിശീലനപരിപാടിക്ക് തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് അംഗം മഹേഷ് ചന്ദ്രന്‍ പരിശീലനപരിപാടി  ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍  ബിനോയ് വി.ജെ അദ്ധ്യക്ഷത വഹിച്ചു. വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ശ്രീദേവി പി.എന്‍, ഒ.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍ ആശിഷ് ജോസഫ്, ഒ.ആര്‍.സി പ്രോജക്ട് അസിസ്റ്റന്റ് ബെറ്റ്‌സി ഏയ്ബല്‍ എന്നിവര്‍  പങ്കെടുത്തു. രണ്ട് ദിനങ്ങളിലായി നടത്തപ്പെടുന്ന ജില്ലാതല പരിശീലനപരിപാടിയില്‍ കുട്ടികളുടെ വ്യക്തിത്വ വികസനം, മികച്ച സ്വഭാവ രൂപീകരണം തുടങ്ങിയവയാണ് വിഷയങ്ങള്‍. അടുത്തയാഴ്ച മുതല്‍ ഒ.ആര്‍.സി പദ്ധതി നടപ്പിലാക്കുന്ന ജില്ലയിലെ 20 സ്‌കൂളുകളില്‍ കുട്ടികള്‍ക്കായി ദ്വിദിന ഒ.ആര്‍.സി സ്മാര്‍ട്ട് 40 ക്യാമ്പിന് നേതൃത്വം നല്‍കുന്നതിനാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.

                                                    (കെ.ഐ.ഒ.പി.ആര്‍-149/18)

 

date