Skip to main content

രചനാമല്‍സരങ്ങളും ബോധവല്‍ക്കരണക്ലാസ്സും നടത്തി

 

കുടുംബശ്രീ ബാലസഭയുടെ  ആഭിമുഖ്യത്തില്‍  രചനാമല്‍സരങ്ങളും ബോധവല്‍ക്കരണക്ലാസ്സും കുറവിലങ്ങാട് പഞ്ചായത്ത് ഹാളില്‍ നടത്തി. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പി.സി കുര്യന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം മിനിമോള്‍ ജോര്‍ജ്ജ് അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ കുടുംബശ്രീ കോട്ടയം ജില്ലാമിഷന്‍ അസി.കോ-ഓര്‍ഡിനേറ്റര്‍ റ്റിജി പ്രഭാകരന്‍ മുഖ്യപ്രഭാഷണം നടത്തി. ശാരീരികപ്രതിസന്ധികളെ മാനസിക ധൈര്യംക്കൊണ്ട് അതിജീവിച്ച് സംഗീതകച്ചേരികള്‍ നടത്തുന്ന ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥി മാസ്റ്റര്‍.അനുവിന്ദ് മുഖ്യാതിഥിയായിരുന്നു. നൂറോളം വീദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടിയില്‍ കുറവിലങ്ങാട് അഡീ.എസ്‌ഐ.രാജന്‍.പി.കെ ബോധവല്‍ക്കരണ ക്ലാസ്സ് നയിച്ചു. ബാലസഭ സ്റ്റേറ്റ് അസി. പ്രോഗ്രാം മാനേജര്‍ ജിജിന്‍ ഗംഗാധരന്‍, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡന്റ്  മേഴ്സി റെജി, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിബി മാണി, ജോര്‍ജ് ചെന്നേലി, സൗമ്യ ജോഷി, സോഫി സജി, ഷൈജു ജോസഫ്, പി.എന്‍ മോഹന്‍, ആലീസ് തോമസ്, രമാ രാജു, ബൈജു ജോസഫ്, സജി ജോസഫ്, ത്രേ്യസ്യാമ്മ ജോര്‍ജജ് എന്നിവര്‍ പങ്കെടുത്തു. 

                                                    (കെ.ഐ.ഒ.പി.ആര്‍-150/18)

date