Skip to main content

ബസ്സുകളിലെ അനധികൃത പണപ്പിരിവിന് നിരോധനം

സ്വകാര്യ ബസ്സുകളില്‍ കാരുണ്യ യാത്രയെന്ന പേരിലുള്ള അനധികൃത പണപ്പിരിവ് കര്‍ശനമായി നിരോധിക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല റോഡ് സുരക്ഷാ അതോറിറ്റി യോഗം തീരുമാനിച്ചു. ഇത്തരം അനധികൃത പണപ്പിരിവ് വ്യാപകമായി നടക്കുന്നതായി യോഗത്തില്‍ ആര്‍ടിഒ അറിയിച്ചു. ഇതിനെതിരെ ബസ്സ് ഉടമകളില്‍ നിന്നും തൊഴിലാളികളില്‍ നിന്നും പരാതി ഉയരുന്നുണ്ട്. ഒരു കാരണവശാലും ഇത്തരം പണപ്പിരിവ് അനുവദിക്കാനാവില്ലെന്ന് യോഗം വ്യക്തമാക്കി. ഇവ ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്നും യോഗം അറിയിച്ചു.

date