Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ നിയമനം
ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ പഞ്ചായത്ത്/ക്ലസ്റ്റര്‍ തലത്തില്‍ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.  ഫിഷറീസ് വിഷയത്തിലുള്ള വി എച്ച് എസ് സി/ഫിഷറീസ് വിഷയത്തിലുള്ള ബിരുദം/സുവോളജി ബിരുദം/എസ് എസ് എല്‍ സി യും കുറഞ്ഞത് മൂന്ന് വര്‍ഷം അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ തസ്തികയിലുള്ള പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായം 20 നും 56 നും ഇടയില്‍.  താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ ബയോഡാറ്റയും, യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഡിസംബര്‍ 27 ന് രാവിലെ 11  മണിക്ക് മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടത്തുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.  ഫോണ്‍: 0497 2731081.

ലെവല്‍ക്രോസ് അടച്ചിടും
തലശ്ശേരി - എടക്കാട് സ്റ്റേഷനുകള്‍ക്കിടയിലുള്ള 233-ാം നമ്പര്‍ ലെവല്‍ക്രോസ് ഡിസംബര്‍ 17 ചൊവ്വാഴ്ച രാവിലെ എട്ട് മണി മുതല്‍ 21 ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

താല്‍പര്യപത്രം ക്ഷണിച്ചു
ജില്ലാപഞ്ചായത്തിന്റെ പട്ടികവര്‍ഗ ഉപപദ്ധതിയില്‍ ഉള്‍പ്പെടുത്തി വാദ്യമേളസംഘത്തിന് വാദ്യോപകരണങ്ങള്‍ (ചെണ്ട, താളചെണ്ട, ഇലത്താളം) തയ്യാറാക്കി വിതരണം ചെയ്യുന്നതിന് താല്‍പര്യമുളള അംഗീകൃത നിര്‍മ്മാതാക്കളില്‍/വിതരണക്കാരില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു.  ഡിസംബര്‍ 20 ന് രണ്ട് മണി വരെ  ഐ ടി ഡി പ്രൊജക്ടാഫീസറുടെ ഓഫീസില്‍  താല്‍പര്യപത്രം സമര്‍പ്പിക്കാം.  ഫോണ്‍: 0497 2700357.

താല്‍പര്യപത്രം ക്ഷണിച്ചു
ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതിയില്‍പ്പെട്ട യുവതീ-യുവാക്കളായ ഉദ്യോഗാര്‍ഥികള്‍ക്ക് മൂന്ന് മാസത്തെ പി എസ് സി പരീക്ഷാ പരിശീലനത്തിന് കണക്ക്, ഇംഗ്ലീഷ്, പൊതു വിജ്ഞാനം എന്നീ വിഷയങ്ങളില്‍ ക്ലാസ്സ് നല്‍കുന്നതിന് ഈ മേഖലയില്‍ പ്രാവീണ്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും  താല്‍പ്പര്യ പത്രം ക്ഷണിച്ചു.  അപേക്ഷകള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ഡിസംബര്‍ 19. ഫോണ്‍: 0497 2700596.

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം
1999 ജനുവരി ഒന്നു മുതല്‍ 2019 നവംബര്‍ 21 വരെയുള്ള കാലയളവില്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാത്ത വിമുക്ത ഭടന്‍മാര്‍ക്ക് ജനുവരി 30 വരെ സീനിയോറിറ്റി നഷ്ടപ്പെടാതെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും രജിസ്‌ട്രേഷന്‍ പുതുക്കാവുന്നതാണെന്ന്  ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

ആത്മ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
ആത്മ പദ്ധതി പ്രകാരം കണ്ണൂര്‍ ബ്ലോക്ക് പരിധിയില്‍ വരുന്ന പള്ളിക്കുന്ന്, പുഴാതി, അഴീക്കോട്, കണ്ണൂര്‍, പാപ്പിനിശ്ശേരി, ചിറക്കല്‍, വളപട്ടണം കൃഷി ഭവനുകളില്‍ നിന്നും കര്‍ഷക അവാര്‍ഡിനും മികച്ച കര്‍ഷക ഗ്രൂപ്പിനുള്ള അവാര്‍ഡിനും  അപേക്ഷ ക്ഷണിച്ചു.  സമ്മിശ്ര കൃഷി ചെയ്യുന്ന മികച്ച കര്‍ഷകനെയും കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളെയുമാണ് അവാര്‍ഡിന് പരിഗണിക്കുക.  അപേക്ഷകള്‍ അതാത് കൃഷിഭവനുകളില്‍ ഡിസംബര്‍ 31 ന് മുമ്പ് സമര്‍പ്പിക്കണം.

ആജീവനാന്ത രജിസ്‌ട്രേഷന്‍
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഡിസംബര്‍ 18 ന് രാവിലെ 10 മണി മുതല്‍ രണ്ട് മണി വരെ ആജീവനാന്ത രജിസ്‌ട്രേഷന്‍ നടത്തും.  താല്‍പര്യമുള്ള 50 വയസില്‍ കുറവ് പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ ഇ മെയില്‍ ഐഡിയും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം ഹാജരാകണം.  ഫോണ്‍: 0497 2707610.

മരം ലേലം
തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജ് കോമ്പൗണ്ടിനകത്തുള്ള ഗുല്‍മോഹര്‍ മരം മുറിച്ചു മാറ്റുന്നതിനുള്ള ലേലം ഡിസംബര്‍ 20 ന് രാവി െ11 മണിക്ക് നടക്കും.  ഫോണ്‍: 0490 2346027.

ലേലം ചെയ്യും
കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത കണ്ണൂര്‍ താലൂക്ക് പുഴാതി അംശം ദേശത്തെ റി സ 216/4ല്‍ പെട്ട 1.39 ആര്‍ വസ്തു ഡിസംബര്‍ 18 ന് രാവിലെ 11 മണിക്ക് പുഴാതി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ താലൂക്കിലെ റവന്യൂ റിക്കവറി സെക്ഷനിലും പുഴാതി വില്ലേജ് ഓഫീസിലും ലഭിക്കും.

അപേക്ഷ സമര്‍പ്പിക്കണം
2019-20 അധ്യയന വര്‍ഷം ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യഅര്‍ഥികള്‍ക്ക് ഒന്നാംഘട്ടമായി ലഭിക്കേണ്ട ലംപ്‌സം ഗ്രാന്റ്, പ്രതിമാസ സ്റ്റൈപ്പന്റ് എന്നിവ ലഭിക്കുന്നതിനായി ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്ത സ്‌കൂള്‍ മേധാവികള്‍ ഡിസംബര്‍ 20 ന് മുമ്പ് ഫോറം ഒന്നിലും വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ പകര്‍പ്പ് സഹിതം ഐ  ടി ഡി പി ഓഫീസില്‍ സമര്‍പ്പിക്കണം.  പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യം സേവനാവകാശത്തിന്റെ പരിധിയിലായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് യഥാസമയം വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പ് വരുത്തണം.

റിപ്പബ്ലിക് ദിനാഘോഷം; യോഗം 21 ന്
2020 ലെ റിപ്പബ്ലിക് ദിനാഘോഷം ജില്ലാ ആസ്ഥാനത്ത് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആലോചനാ യോഗം ഡിസംബര്‍ 21 ന് രാവിലെ 11 മണിക്ക് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരും.
 

date