Skip to main content

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

 

പട്ടികജാതി/പട്ടികവര്‍ഗ്ഗ റസിഡന്‍ഷ്യല്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2018-19 അദ്ധ്യയന വര്‍ഷം 5-ാം ക്‌ളാസ്സിലേയ്ക്കും പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം പ്രവേശനം നല്‍കുന്ന ഇടുക്കി, പൂക്കോട് എന്നീ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ആറാം ക്‌ളാസ്സിലേയ്ക്കും പ്രവേശന പരീക്ഷ നടത്തി കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് കോട്ടയം ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ്ഗക്കാരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് 1,00,000 രൂപയില്‍ കുറവ് കുടുംബ വാര്‍ഷിക വരുമാനം ഉളളവര്‍ക്ക് അപേക്ഷിക്കാം.  പൂരിപ്പിച്ച അപേക്ഷയുടെ കൂടെ ജാതി, രക്ഷകര്‍ത്താവിന്റെ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, പഠിക്കുന്ന സ്‌കൂളില്‍ നിന്നും ജനന തീയതി, പഠിക്കുന്ന ക്ലാസ്സ് ഇവ രേഖപ്പെടുത്തി വിദ്യാര്‍ത്ഥിയുടെ ഫോട്ടോ പതിപ്പിച്ച സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കേണ്ടതാണ്.  മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിനുളള പട്ടികജാതിക്കാരുടെ അപേക്ഷകള്‍ ജില്ലാ പട്ടികജാതി വികസന ആഫീസര്‍ക്കും,   പട്ടികവര്‍ഗ്ഗ, മറ്റിതര വിഭാഗത്തിലുളളവരുടെ അപേക്ഷകള്‍ കാഞ്ഞിരപ്പളളി ഐ.റ്റി.ഡി. പ്രോജക്ട് ആഫീസിലോ, മേലുകാവ്/ പുഞ്ചവയല്‍/ വൈക്കം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ആഫീസുകളിലോ ഫെബ്രുവരി അഞ്ചിനകം നല്‍കണം.  മതിയായ രേഖകള്‍ ഇല്ലാത്തതും താമസിച്ചു ലഭിക്കുന്നതുമായ അപേക്ഷകള്‍ പരിഗണിയ്ക്കുന്നതല്ല. 

 

അപേക്ഷകളും രേഖകളും ഹാജരാക്കുന്ന വിദ്യാര്‍ത്ഥികള്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടത്തുന്ന പ്രവേശന പരീക്ഷയില്‍ പങ്കെടുക്കണം. അപേക്ഷ ഫോറവും വിശദ വിവരങ്ങളും കാഞ്ഞിരപ്പളളി ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസ്,  മേലുകാവ്/പുഞ്ചവയല്‍/വൈക്കം എന്നിവിടങ്ങളിലുളള ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍,ജില്ല/താലൂക്ക് പട്ടികജാതി വികസന ആഫീസുകള്‍, ഏറ്റുമാനൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും പ്രവൃത്തി സമയങ്ങളില്‍ ലഭിക്കും. 

 (കെ.ഐ.ഒ.പി.ആര്‍-154/18)

date