Skip to main content

പട്ടിക വര്‍ഗ്ഗവിദ്യാര്‍ത്ഥികളില്‍ നിന്നും മോഡല്‍ സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

 

    നിലമ്പൂര്‍ എൈ.ടി.ഡി.പി.പ്രൊജക്റ്റ് പ്രവര്‍ത്തന പരിധിയില്‍  നാല്,അഞ്ച് ക്ലാസ്സുകളില്‍ പഠിക്കുന്ന  പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍നിന്ന് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. പ്രാക്തന ഗോത്രവര്‍ഗ്ഗക്കാരെ വരുമാന പരിധിയില്‍ നിന്നും പ്രവേശന പരീക്ഷയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  അപേക്ഷയോടൊപ്പം ജാതി, കുടുംബവരുമാനം, പഠിക്കുന്ന ക്ലാസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളടക്കം ചെയ്യണം. അപേക്ഷയുടെ മാതൃകയും  കൂടുതല്‍ വിവരങ്ങള്‍ക്ക്  നിലമ്പൂര്‍ ഐ.റ്റി.ഡി. പ്രോജക്റ്റ് ആഫീസ്, നിലമ്പൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂള്‍ സൂപ്രണ്ട്,  നിലമ്പൂര്‍,എടവണ്ണ,പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവടങ്ങളില്‍  ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നിലമ്പൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളിലോ ഐ.റ്റി.ഡി.പി, ഓഫിസിലോ ഫെബ്രുവരി അഞ്ചിനകം  നല്‍കണം. അപേക്ഷകര്‍ക്ക്  ഫെബ്രുവരി 24 ന്  നിലമ്പൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍  പ്രവേശന പരീക്ഷ നടത്തും. ഫോണ്‍ 04931 220315 , 04931 220194

 

date