Skip to main content

ജില്ലാ പദ്ധതി സെമിനാറിലെ നിര്‍ദ്ദേശങ്ങള്‍ക്ക് ഡി.പി.സി യുടെ അംഗീകാരം.

 

ജില്ലാ പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി നടത്തിയ സെമിനാറില്‍ പങ്കടുത്ത് ജനപ്രതിനിധികള്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. നിര്‍ദ്ദേശങ്ങള്‍ ജില്ലാ പദ്ധതിയില്‍ കൂട്ടി ചേര്‍ക്കും. ജില്ലാ പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് എ.പി. ഉണ്ണിക്യഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പദ്ധതിക്ക് അന്തിമ രൂപം നല്‍കുന്നതിന് ആസൂത്രണ സമിതി ജനുവരി 25 ന് യോഗം ചേരുന്നതിനും തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ഉച്ചക്ക് 2.30 നാണ് യോഗം.
മലപ്പുറം  പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയുടെ അയ്യങ്കാളി കര്‍മ്മ പദ്ധതി നിര്‍വഹണത്തിന് യോഗം അനുമതി നല്‍കി. പരപ്പനങ്ങാടി അഞ്ചുകോടിയും മലപ്പുറം 9.31 കോടിയുമാണ് പദ്ധതിയില്‍ ചെലവഴിക്കുന്നത്. എടവണ്ണ പഞ്ചായത്തിന്റെയും തിരൂരങ്ങാടി ബ്ലോക്കിന്റെയും പദ്ധതികള്‍ക്ക് അപ്പലേറ്റ് സമിതിയുടെ ശിപാര്‍ശ പ്രകാരം അനുമതി നല്‍കി.
ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ 40.55  ശതമാനം പദ്ധതി നിര്‍വഹണം നടത്തിയതായി യോഗം വിലയിരുത്തി. നിലവില്‍ സംസ്ഥാന (40.10) ശരാശരിയേക്കാള്‍ കൂടുതലാണ് ഇത്.  ഗ്രാമ പഞ്ചായത്തുകള്‍ 48.13 ശതമാനം കൈവരിച്ചു.പദ്ധതി നിര്‍വഹണത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ സംസ്ഥാനത്ത് നാലാം സ്ഥാനത്താണ്. ബ്ലോക്ക് പഞ്ചായത്തുകള്‍ 35.21 ശതമാനവും ജില്ലാ പഞ്ചായത്ത് 15.36 ശതമാനവും മുനിസിപ്പാലിറ്റികള്‍ 41.56 ശതമാനവും നേടി. പദ്ധതി നിര്‍വഹണത്തിന് വേഗം കൂട്ടാന്‍ യോഗം ആവശ്യപ്പെട്ടു. വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ ഭേദഗതി നിദ്ദേശങ്ങള്‍ക്കും യോഗം അനുമതി നല്‍കി. യോഗത്തില്‍ ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ പ്ലാനിംഗ് ഓഫിസര്‍ പി.പ്രദീപ് കുമാര്‍,ഡി.പി.സി. അംഗങ്ങള്‍ പങ്കെടുത്തു.

 

date