Skip to main content

കര്‍ഷക ശ്രേഷ്ഠ പുരസ്‌കാരം വിതരണം

ആലപ്പുഴ: ജില്ല അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ 2019ലെ കര്‍ഷക ശ്രേഷ്ഠ പുരസ്‌കാരം മത്സ്യഫെഡ് ചെയർമാൻ പി ചിത്തരഞ്ജൻ  വിതരണം ചെയ്തു. എസ്.ഡി.വി സ്‌കൂള്‍ മൈതാനായില്‍  നടന്ന  ചടങ്ങില്‍  ജനറൽ കൗൺസിലർ രവി പാലത്തിങ്കൽ അധ്യക്ഷത വഹിച്ചു . നിര്‍കുന്നം സ്വദേശിയായ എം.ടെക് വിദ്യാര്‍ത്ഥി വിഷ്ണു എസ്. മോഹനനാണ് ജെ. കൃഷ്ണന്‍ സ്മാരക കര്‍ഷക ശ്രേഷ്ഠ പുരസ്‌കാരത്തിന് അര്‍ഹനായത്.  15,551 രൂപയും ശില്പവും പ്രശസ്തി പത്രവും മത്സ്യഫെഡ് ചെയർമാൻ പി ചിത്തരഞ്ജൻ വിഷ്ണുവിന് നൽകി.ജില്ലയിലെ മികച്ച കര്‍ഷകന് നല്‍കുന്ന പുരസ്‌കാരമാണിത്.
തണ്ണീര്‍മുക്കം സ്വദേശി കെ.ജി ശിവദാസന് പ്രോത്സാഹന സമ്മാനവിതരണവും ചടങ്ങിൽ നടന്നു . ചടങ്ങിൽ പ്രസ്സ് ക്ലബ്‌ സെക്രട്ടറി ഗോപകുമാർ, എസ് ഡി കോളേജ് പ്രിൻസിപ്പാൾ ഉണ്ണികൃഷ്ണ പിള്ള, അഗ്രി ഹോർട്ടി കൾചർ സൊസൈറ്റി ഭാരവാഹികൾ എന്നിവർ സംസാരിച്ചു.

date