Skip to main content

കുട്ടികളെ ദത്തെടുത്ത കുടുംബങ്ങള്‍ ഒത്തുചേരുന്നു

 

ബാല നീതി നിയമ പ്രകാരം കുട്ടികളെ ദത്തെടുത്ത കുടുംബങ്ങളും കുട്ടികളും 'സ്‌നേഹസ്പര്‍ശം'  എന്ന പരിപാടിയുടെ ഭാഗമായി ജില്ലയില്‍ ഒത്തുചേരുന്നു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍  ഇന്ന്(ഡിസംബര്‍ 28) രാവിലെ 10ന് മലപ്പുറം പാണക്കാട് ഹാദിയ സെന്ററിലാണ് ദത്തെടുത്ത കുടുംബങ്ങളുടെ സംഗമം. ദത്തെടുത്ത കുട്ടികളുടെ മാതാപിതാക്കള്‍ക്ക് കുട്ടികളുടെ പരിചരണത്തിന് കാര്യക്ഷമത വര്‍ധിപ്പിക്കാനും അവരുടെ ശാരീരിക മാനസിക വളര്‍ച്ചയില്‍ അവബോധം നല്‍കുന്നതിനും ദത്തെടുത്ത കുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പങ്കുവെക്കുന്നതിനുമാണ് സ്‌നേഹ സപര്‍ശം എന്നപേരില്‍ സംഗമം സംഘടിപ്പിക്കുന്നത്.
 

date