Skip to main content

പൊതുയിടം എന്റേതും ശ്രദ്ധേയമായി സ്ത്രീപങ്കാളിത്വം

പൊതുയിടെ എന്റെതും എന്ന സന്ദേശമുയര്‍ത്തി ജില്ലയില്‍ നടന്ന നൈറ്റ് വാക്ക് വന്‍ സ്ത്രീ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളില്‍ നൈറ്റ് വാക്ക് നടത്തിയത്. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നീ നഗരസഭകള്‍  കേന്ദ്രീകരിച്ചായിരുന്നു പരിപാടികള്‍. നൂറോളം വനിതകള്‍ കേന്ദ്രങ്ങളിലെത്തി രാത്രി നടത്തത്തില്‍ പങ്കാളികളായി. ജനപ്രതിനിധികള്‍, കലാ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ച് വരുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ പൊതുബോധം ഉണര്‍ത്തുന്നതിനും നിലവിലുള്ള പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സ്ത്രീകള്‍ക്ക് അന്യമാകുന്ന പൊതുയിടങ്ങള്‍ തിരിച്ചുപിടിക്കുന്നതിനുമാണ് സംസ്ഥാന സര്‍ക്കാര്‍ പൊതു ഇടം എന്റേതും എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്.

date