Skip to main content

സര്‍ഗോത്സവം ജനുവരി 4 മുതല്‍ 

 

 

 

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും, പ്രീമെട്രിക് ഹോസ്റ്റലുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനുളള സംസ്ഥാനതല കലാമേള സര്‍ഗോത്സവം 2019-20 ജനുവരി നാല്, അഞ്ച്, ആറ്, തീയതികളില്‍ കോഴിക്കോട് ഈസ്റ്റ്ഹില്‍ ഗവ. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ് ഗ്രൗണ്ടില്‍ നടത്തും. തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ജനുവരി അഞ്ചിന് രാവിലെ ഒന്‍പത് മണിക്ക് പരിപാടി ഉദ്ഘാടനം ചെയ്യും. എ പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷനാകുന്ന ചടങ്ങില്‍ എം. കെ രാഘവന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പാറശ്ശേരി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജനുവരി ആറിന് വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന സമാപന സമ്മേളനവും സമ്മാനദാനവും പട്ടികജാതി, പട്ടികവര്‍ഗ പിന്നോക്കവിഭാഗക്ഷേമ നിയമ, സാംസ്‌കാരിക, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍വ്വഹിക്കും. ജനുവരി നാലിന് രാവിലെ എട്ട് മണിക്ക് പതാക ഉയര്‍ത്തല്‍ പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ പി പുഗഴേന്തി നിര്‍വ്വഹിക്കും.

 

date