Skip to main content

സദസ്സിനെ ആവേശത്തിലാഴ്ത്തി ശിങ്കാരിമേളം

ദേശീയ സരസ് മേളയുടെ സമാപന ദിനത്തില്‍ കാണികളെ ആവേശത്തിമിര്‍പ്പിലാക്കി ശിങ്കാരി മേള മത്സരം. ജില്ലയില്‍ നിന്നുള്ള രണ്ട് ടീമുകളാണ് മത്സരത്തില്‍ മാറ്റുരയ്ക്കാന്‍ എത്തിയത്. മാട്ടൂല്‍ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് ടീം അനശ്വരയും അയ്യന്‍കുന്ന് പഞ്ചായത്തിനെ പ്രതിനിധീകരിച്ച് ടീം ശ്രീഭഗവതിയും ഉത്സവ പ്രതീതി ഉളവാക്കും വിധം ചെണ്ടയില്‍ വിസ്മയം തീര്‍ത്തു.

ചെണ്ടയും ഇലത്താളവും വായിക്കുന്നതിനിടയില്‍ മേളക്കാര്‍ വ്യത്യസ്ത രീതിയില്‍ അണിനിരക്കുന്നതും ചെറിയ ചുവടുകള്‍ വയ്ക്കുന്നതും കാണികളില്‍ ആവേശം നിറച്ചു. മത്സരത്തില്‍ ശ്രീഭഗവതി ടീം ഒന്നാം സ്ഥാനം നേടി. വാദ്യകലാരംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന ചിറ്റന്നൂര്‍ ജയകൃഷ്ണന്‍, കോട്ടക്കല്‍ രമേശന്‍, രാമപുരം രാജു എന്നിവര്‍ വിധികര്‍ത്താക്കളായി.

date