Skip to main content
പുതുവര്‍ഷം പുത്തന്‍ ആരോഗ്യ ശീലങ്ങളോടെ' എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വ്യായാമശീലവത്ക്കരണ പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം ഡോ കെ. പി റീത്ത ഉദ്ഘാടനം ചെയ്യുന്നു.

വ്യായാമശീലവത്ക്കരണ പരിപാടി നടത്തി

 

ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഫോട്ടോ വാക്ക് ക്ലബ്ബുമായി സഹകരിച്ച് 'പുതുവര്‍ഷം പുത്തന്‍ ആരോഗ്യ ശീലങ്ങളോടെ' എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വ്യായാമശീലവത്ക്കരണ പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം ഡോ കെ. പി റീത്ത ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസും ആരോഗ്യകേരളവും സംയുക്തമായാണ് പരിപാടി നടത്തിയത്. ഫോര്‍ട്ട് വാക്ക് ക്ലബ് പ്രസിഡണ്ട് മുഹമ്മദ് കാസിം അധ്യക്ഷനായി. ക്ലബ് സെക്രട്ടറി രാജേഷ് കുമാര്‍, യോഗാ ഇന്‍സ്ട്രക്ടര്‍  വിനീഷ് എന്നിവര്‍ സംസാരിച്ചു.

 

 

date