Skip to main content

സമ്പൂർണ്ണ നികുതി സമാഹരണ ജില്ലയാകാൻ എറണാകുളം; 

 

ഉപഭോക്താക്കൾ നികുതി കുടിശ്ശിക തീർക്കണം

 

കാക്കനാട്: സമ്പൂർണ്ണ നികുതി സമാഹരണ ജില്ലയാകാൻ എറണാകുളം ഒരുങ്ങുന്നു.  ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിൽ നിന്ന് കുടിശ്ശിക ഉൾപ്പെടെ പിരിഞ്ഞു കിട്ടാനുള്ള വസ്തുനികുതി, തൊഴിൽ നികുതി, ഫീസുകൾ എന്നിവ പിരിച്ചെടുത്ത് സമ്പൂർണ്ണ നികുതി സമാഹരണം നടത്തിയ ജില്ലയായി പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.  ഫ്ലാറ്റുടമകൾ, മൊബൈൽ ടവർ കമ്പനികൾ, വൻകിട വ്യവസായ സ്ഥാപനങ്ങൾ, മറ്റ് സ്വകാര്യ കമ്പനികൾ, സ്ഥാപനങ്ങൾ എന്നിവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി മറ്റു നിയമനടപടികളിൽ നിന്നും ഒഴിവാകണമെന്നും അറിയിച്ചു.

date