Skip to main content

വിശക്കുന്നവർക്ക് സാന്ത്വനമായി കയ്പമംഗലത്ത് സ്‌നേഹ ഭക്ഷണ കൗണ്ടർ

വിശക്കുന്നവർക്ക് സൗജന്യ ഭക്ഷണവുമായി കയ്പമംഗലത്ത് സ്‌നേഹ കൗണ്ടർ ആരംഭിച്ചു. കയ്പമംഗലം ജനമൈത്രി പോലീസും, ഫ്രണ്ട്‌സ് ഫോർ എവർ ചാരിറ്റി ട്രസ്റ്റും സംയുക്തമായി കയ്പമംഗലം കാളമുറിയിലാണ് സ്‌നേഹ കൗണ്ടർ തുറന്നത്. തെരുവിൽ കഴിയുന്നവർക്കും ഒരു നേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവർക്കും ഇവിടെ നിന്നും ഭക്ഷണം എടുത്തു കഴിക്കാം. വെള്ളം, പഴം, ബിസ്‌ക്കറ്റ് തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ ഏത് നേരവും കൗണ്ടറിൽ ഉണ്ടാകും. രാവിലെയും ഉച്ചക്കും രാത്രിയിലും ചോറ്, ചപ്പാത്തി, ദോശ എന്നിവയും ഉണ്ടാകും. ആർക്ക് വേണമെങ്കിലും ഭക്ഷണം കൊണ്ടു വെക്കാം. കൗണ്ടറിന്റെ ഉദ്ഘാടനം കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കെ.എം.സുബ്രമണ്യൻ അധ്യക്ഷത വഹിച്ചു. കയ്പമംഗലം എ.എസ്.ഐ സുരേന്ദ്രൻ മുഖ്യാതിഥിയായി. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി.കെ.റാസിക്ക്, സി.ജെ. സെയ്തുമുഹമ്മദ്, സിദ്ധിഖ് മംഗല്യ, ടി.എം അബ്ദുൾ റഷീദ് എന്നിവർ സംസാരിച്ചു.

date