Skip to main content

എറിയാട് പഞ്ചായത്തിൽ ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കിറ്റുകൾക്ക് നിരോധനം

എറിയാട് പഞ്ചായത്തിൽ ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കിറ്റുകൾക്ക് നിരോധനം. പഞ്ചായത്ത് മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരോധനം. ഇതിന്റെ ഭാഗമായി ഹരിതകർമ്മസേന വീടുകളിൽ നിന്ന് കഴുകി വൃത്തിയാക്കിയ കവറുകൾ ശേഖരിക്കും. വൃത്തിയാക്കിയ കവറുകൾ മടക്കി ചെറിയ രൂപത്തിലാണ് നല്‌കേണ്ടത്. പ്ലാസ്റ്റിക് ഒഴികെയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിക്കുകയില്ല. വീടുകളിൽ നിന്ന് 30 രൂപയും കടകളിൽ നിന്ന് 50 രൂപയുമാണ് യൂസർ ഫീ ആയി നൽകേണ്ടത്. മാസത്തിൽ ഒരിക്കലാണ് ഹരിതകർമസേനാംഗങ്ങൾ കവറുകൾ ശേഖരിക്കാനെത്തുക. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്‌കരിക്കേണ്ടതാണെന്നും പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ അറിയിച്ചു.

date