Skip to main content

ഭിന്നശേഷി വിദ്യാർത്ഥികളുടെ പുതുവത്സരാഘോഷം നടത്തി

ഭിന്നശേഷി വിദ്യാർത്ഥികൾക്കായി പുഴയ്ക്കൽ ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ നടത്തിയ ജില്ലാതല പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയുടെ നേതൃത്വത്തിൽ സംഗീത വിരുന്ന് നടത്തി. നൂറ് കണക്കിന് വിദ്യാർത്ഥികളും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ജില്ലാതല പുതുവത്സര ആഘോഷ പരിപാടികൾ ടി.എൻ പ്രതാപൻ എം.പി. ഉദ്ഘാടനം ചെയ്തു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.വി. കുരിയാക്കോസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.കെ. ഉദയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി.

മുൻ എം.എൽ.എ. പി.എ. മാധവൻ, സിനി ആർട്ടിസ്റ്റ് കുമാരി. ഗായത്രി രമേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുമ ഹരി, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം.ടി. സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീബ ഗിരീഷ്, അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ആർ. ജയചന്ദ്രൻ, അടാട്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭ ജയദാസൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.ജെ. ദേവസ്സി, ഗ്രാമപഞ്ചായത്ത് അംഗം ടി.ഡി. വിൻസൺ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലൈജു സി. എടക്കളത്തൂർ, ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ ബിന്ദു പരമേശ്വരൻ, ജില്ലാ പ്രോഗ്രാം ഓഫീസർമാരായ പി.കെ. ബേബി, ഡോ. വി.പി. ഷാജുദ്ദീൻ, ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ സാജൻ ഇഗ്നേഷ്യസ്, അഡ്വ. മുഹമ്മദ് ബഷീർ, ബെന്നി നീലങ്കാവിൽ, എൻ.വി. ജെയിംസ്, എന്നിവർ സംസാരിച്ചു.

date