Post Category
പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധ പ്രവര്‍ത്തനം: അവലോകന യോഗം നടത്തി.
പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനം ഡെപ്യൂട്ടി കലക്ടര്‍ ജെ.ഒ അരുണിന്റെ നേതൃത്വത്തില്‍ മലപ്പുറം പ്രശാന്ത് ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലയിലെ പഞ്ചായത്ത്/നഗരസഭാ സെക്രട്ടറിമാര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. ആരോഗ്യ ജാഗ്രതയെ കുറിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സക്കീന വിശദീകരിച്ചു. ജനജാഗ്രതക്കു വേണ്ടി വാര്‍ഡ് ഹെല്‍ത്ത് ന്യൂട്രിഷന്‍ ഫണ്ടില്‍ നിന്നും പഞ്ചായത്തില്‍ നിന്നും ലഭ്യമാക്കുന്ന ഫണ്ടുകളെക്കുറിച്ച് ഡി.പി.എം ഡോ. ഷിബുലാല്‍ വിശദീകരിച്ചു. ഡി.എസ്.ഒ ഡോ. മുഹമ്മദ് ഇസ്മായില്‍, വേലായുധന്‍ ടി.എ, പ്രോഗാം ഓഫീസര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments