Skip to main content

സസ്പെന്റ് ചെയതു

 

 

 

പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനാല്‍ വടകര താലൂക്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എ.ആര്‍.ഡി 156 - റേഷന്‍ കട അന്വേഷണ വിധേയമായി  സസ്പെന്റ് ചെയതതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 

 

 

ശിശു സംരക്ഷണ യൂണിറ്റില്‍   കൂടിക്കാഴ്ച 

 

 

വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ സംയോജിത ശിശു-സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ (നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ കെയര്‍)  തസ്തികയില്‍ ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍                ജനുവരി 20 ന് രാവിലെ 10.30 മുതല്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍   കൂടിക്കാഴ്ച നടത്തും. പ്രായം 40 വയസ്സ് കവിയരുത്. യോഗ്യത - എം.എസ്.ഡബ്ല്യൂ. (കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തന പരിചയമുളളവര്‍ക്ക് മുന്‍ഗണന). താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ (ഫോട്ടോ സഹിതം) യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ  പകര്‍പ്പുകള്‍, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം  ഹാജരാവണം.  വിലാസം - ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ബി ബ്ലോക്ക് ,രണ്ടാം നില, സിവില്‍സ്റ്റേഷന്‍ (പി.ഒ)673 020. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04952378920.

 

 

 

കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

 

കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ കോഴിക്കോട് ജില്ലയിലുള്ള കെല്‍ട്രോണ്‍  നോളഡ്ജ് സെന്ററില്‍ കേരള സര്‍ക്കാര്‍ അംഗീകരിച്ചതും പിഎസ്.സി നിയമനങ്ങള്‍ക്ക് യോഗ്യവുമായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (DCA), വേഡ് പ്രോസ്സസ്സിംഗ് & ഡാറ്റാ എന്‍ട്രി എന്നീ കോഴ്സുകളിലേയ്ക്ക്  അപേക്ഷ ക്ഷണിച്ചു.

 

വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് അനുയോജ്യമായ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, അക്കൗണ്ടിംഗ്്, ഗ്രാഫിക് ഡിസൈനിംഗ് കോഴ്സുകളിലേക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ റെയില്‍വേ സ്റ്റേഷന്‍ ലിങ്ക്റോഡിലുള്ള കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍ - 04952301772.

 

 

 

റോഡ് സുരക്ഷ വാരാചരണത്തിന് തുടക്കമായി 

 

 

 

കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയില്‍ 31 ാമത് ദേശീയ റോഡ് സുരക്ഷ വാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. റോഡ് അപകടങ്ങള്‍ കുറയ്ക്കുവാനും മികച്ച റോഡ് സംസ്‌കാരം രൂപപ്പെടുത്തിയെടുക്കുവാനും പൊതുജനങ്ങള്‍ സജ്ജരാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

 

ജില്ലാ കലക്ടര്‍ എസ്. സാംബശിവറാവു അധ്യക്ഷത വഹിച്ചു. ഈ വര്‍ഷത്തെ റോഡ് സുരക്ഷ സന്ദേശം മാറ്റം യുവത്വത്തിലൂടെ എന്ന ആണ്. സമാധാനവും സന്തോഷവും നിറഞ്ഞ സാമൂഹിക ജീവിതത്തിന് റോഡപകടങ്ങള്‍ തടയുന്നതിനായി തന്റെ കഴിവും ശ്രദ്ധയും പരിപൂര്‍ണ്ണമായി  വിനിയോഗിക്കണമെന്ന റോഡ് സുരക്ഷ പ്രതിജ്ഞ ജില്ലാ കലക്ടര്‍ ചടങ്ങില്‍ ചൊല്ലികൊടുത്തു. ചേവായൂര്‍ ഐഡിറ്റിആര്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ കോഴിക്കോട് ആര്‍.ടി.ഒ എം.പി സുബാഷ് ബാബ, അഷ്റഫ് നരിമുക്കില്‍, രാജേഷ് വെങ്കിലാട്ട് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. 

 

 

 

വാരാചരണത്തിന്റെ ഭാഗമായി നടത്തുന്ന പരിപാടികള്‍ 

 

 

മെഡിക്കല്‍ ക്യാമ്പ് - അവയവദാന ബോധവത്ക്കരണം - ചേവായൂര്‍ ടെസ്റ്റ് ഗ്രൗണ്ട് - ജനുവരി 14 ന് രാവിലെ എട്ട് മണി മുതല്‍ ഒരു മണി വരെ രക്തദാനവും കണ്ണ് പരിശോധനയും.

 

മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ റോഡ് സുരക്ഷ സന്ദേശം 

ഉള്‍ക്കൊളളുന്ന ബോധവത്ക്കരണം - കാര്‍ട്ടൂണ്‍ ബോര്‍ഡിങ്സ് - ബോര്‍ഡുകള്‍ നഗരവീഥികളില്‍ സ്ഥാപിക്കും.

 

പോലീസുമായി സഹകരിച്ചുകൊണ്ട് സംയുക്ത - ജനസൗഹൃദ വാഹന പരിശോധന.

 

റോഡ് സുരക്ഷ ദൃശ്യങ്ങള്‍ ഉള്‍കൊളളിച്ചുകൊണ്ടുളള വാഹന പ്രചരണ പ്രഭാഷണം.

 

പൊതുജനങ്ങള്‍ക്കായി റോഡ് സുരക്ഷ, സെമിനാറുകളും, മത്സരങ്ങളും സംഘടിപ്പിക്കും.

 

ജനുവരി 17 ന് സമാപന സമ്മേളനം.

 

ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളും, അവരും രക്ഷിതാക്കളും ചേര്‍ന്നുകൊണ്ട് റോഡ് സുരക്ഷാ ബോധവല്‍കരണം.

 

 

date