Skip to main content

മങ്കട ബ്ലോക്ക് പഞ്ചായത്ത് ലൈഫ് ഗുണഭോക്താക്കളുടെ  കുടുംബ സംഗമവും അദാലത്തും സംഘടിപ്പിച്ചു

മങ്കട ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതി പ്രകാരം വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും നടന്നു. 219 കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു. മക്കരപ്പറമ്പ് സമൂഹ ഓഡിറ്റോറിയത്തില്‍ നടന്ന കുടുംബ സംഗമവും അദാലത്തും ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സഹീദ എലിക്കോട്ടില്‍ അധ്യക്ഷയായി. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന 'ജീവനി' പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഹമീദ ജലീസ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 
മങ്കട ബ്ലോക്ക് പഞ്ചായത്തില്‍ 219 വീടുകളാണ്  ലൈഫ് ഭവന പദ്ധതിയിലൂടെ നിര്‍മ്മിച്ചത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 20 വീടുകളും  രണ്‍ാം ഘട്ടത്തില്‍ 120 വീടുകളുമാണ് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പി.എം.എ. വൈ പദ്ധതിയില്‍ 79 വീടുകളും നിര്‍മ്മിച്ചു. ലൈഫ് സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അദാലത്തില്‍ ഗുണഭോക്താക്കള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ സേവനങ്ങള്‍ ലഭിക്കാന്‍ സര്‍ക്കാരിന്റെ ഇരുപതോളം വകുപ്പുകളുടെ സ്റ്റാളുകള്‍ സജ്ജമാക്കിയിരുന്നു. പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള ഗുണഭോക്താക്കള്‍ക്ക് എം.എല്‍.എ തുണിസഞ്ചികള്‍ വിതരണം  ചെയ്തു. 
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശി മേനോന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date