Skip to main content

സ്വന്തമായൊരു വീടെന്ന സ്വപ്നം സാക്ഷാത്കാരിച്ച സന്തോഷത്തിലാണ് ജയ

മുപ്പത് വര്‍ഷത്തെ വാടക വീടുകളിലെ ജീവിതത്തില്‍ നിന്ന് സ്വന്തം വീട്ടിലേക്കെത്തിയതിന്റെ സന്തോഷത്തിലാണ് കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വദേശി ജയ. വീടുകിട്ടിയ സന്തോഷം എത്ര പറഞ്ഞാലും മതിവരില്ലിവര്‍ക്ക്. പക്ഷാഘാതം വന്ന് കിടപ്പിലായ ഭര്‍ത്താവിനെയും രണ്‍ു മക്കളെയും കൊണ്‍ു 30 വര്‍ഷത്തിലധികമായി വാടക വീടുകളിലായിരുന്നു ജയയുടെ താമസം. പലപ്പോഴും വീട്ടുവാടക പോലും നല്‍കാനാകാത്ത അവസ്ഥയും. ഈ സാഹചര്യത്തില്‍ ഏതൊരാളും ആഗ്രഹിക്കുന്ന പോലെ സ്വന്തമായി ഒരു വീട് ജയയും ആഗ്രഹിച്ചിരുന്നു. സാമ്പത്തികമായും ഏറെ കഷ്ടപ്പെടുന്ന കുടുംബം. ജീവിതം മുന്നോട്ടു കൊണ്‍ുപോകാനായി ആയൂര്‍വേദ കടയില്‍ കണക്കെഴുത്തു ജോലിക്ക് പോവുകയാണ് ജയ ഇപ്പോള്‍. വീട്ടിലെ ഏക ഉപജീവന മാര്‍ഗവും ഇവരാണ്. ലൈഫ് പദ്ധതി പ്രകാരം വീട് കിട്ടിയ സന്തോഷം വാക്കുകള്‍ക്കതീതമാണെന്നവര്‍ പറയുന്നു. വീടു പണിക്ക് അനുമതി ലഭിച്ച് ഒരു വര്‍ഷത്തിനകം പണിപൂര്‍ത്തിയാക്കാനുമായി. വാടക കൊടുക്കാതെയും ഇറക്കിവിടുമെന്ന പേടിയില്ലാതെയും ജീവിക്കാനായതിന്റെ സന്തോഷം എത്ര പറഞ്ഞാലും മതിയാവില്ല എന്നായിരുന്നു ജയയുടെ പ്രതികരണം. ലൈഫ് പദ്ധതിയിലൂടെ സ്വന്തമായി ഒരു വീടു ലഭിച്ചതില്‍ നിറകണ്ണുകളോടെ സംസ്ഥാന സര്‍ക്കാരിന്  നന്ദി പറയുന്ന ആയിരങ്ങളില്‍ മറ്റൊരു കണ്ണിയാവുകയാണ് ജയ.
 

date