അദാലത്തിലെ സേവനങ്ങള്‍ ഉപയോഗപ്പടുത്തി ഗുണഭോക്താക്കള്‍
ആലപ്പുഴ: വെളിയനാട് ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന് കുടുംബ സംഗമത്തോടനുബന്ധിച്ച് നടന്ന വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള അദാലത്ത് ഗുണഭോക്താക്കളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ലൈഫ് ഗുണഭോക്താക്കള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കുന്നതിനായാണ് ഇരുപത്തൊമ്പതോളം വകുപ്പുകളുടെ സേവനങ്ങളുമായി ലൈഫ് മിഷന് കുടുംബസംഗമത്തോടൊപ്പം അദാലത്തും സംഘടിപ്പിച്ചത്. ലീഡ് ബാങ്ക്, വ്യവസായ വകുപ്പ്, സിവില്‍ സപ്ലൈസ്, ഐ.ടി വകുപ്പ് എന്നിങ്ങനെ ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ ഒട്ടേറെ സേവനങ്ങള്‍ ലഭ്യമാകുന്ന പ്രധാന വകുപ്പുകളുടെ സ്റ്റാളുകളിലെല്ലാം വലിയ ജനപങ്കാളിത്തമാണ് അദാലത്തില്‍ കണ്ടത്. പ്രധാന വകുപ്പുകളെ കൂടാതെ വെളിയനാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളും അതത് പഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കളുടെ സഹായത്തിനായി പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുറമെ ലൈഫ് ഗുണഭോക്താക്കള്‍ക്ക് വിലക്കുറവില്‍ നിര്‍മ്മാണ സാമഗ്രികള്‍ ലഭ്യാമാക്കുന്നതിനായി സംസ്ഥാനത്തെ പ്രമുഖ കമ്പനികളുടെ കൗണ്ടറുകളും അദാലത്തില്‍ ഒരുക്കിയിരുന്നു. 350ഓളം ഗുണഭോക്താക്കളാണ് അദാലത്തില്‍ എത്തിച്ചേര്‍ന്നത്. 594 അപേക്ഷകള്‍ ലഭിച്ചതില്‍ 231 അപേക്ഷകള്‍ തീര്‍പ്പാക്കി
- Log in to post comments