Skip to main content

ജില്ലയിലെ നാല് ബ്ലോക്കുകളിലും നാല് നഗരസഭകളിലും ഇന്ന് ലൈഫ് കുടുംബസംഗമവും അദാലത്തും നടക്കും

ലൈഫ് ഭവനപദ്ധതി പ്രകാരം വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയവരുടെ ബ്ലോക്ക്/നഗരസഭ കുടംബസംഗമവും അദാലത്തും ഇന്ന്(ജനുവരി 14) ജില്ലയിലെ നാല് ബ്ലോക്കുകളിലും നാല് നഗരസഭകളിലും നടക്കും. തിരൂര്‍, പൊന്നാനി, പെരിന്തല്‍മണ്ണ, കൊണ്‍ോട്ടി ബ്ലോക്കുകളിലും മലപ്പുറം, മഞ്ചേരി, നിലമ്പൂര്‍, വളാഞ്ചേരി നഗരസഭകളിലുമാണ് കുടുംബസംഗമവും അദാലത്തും സംഘടിപ്പിക്കുന്നത്. 
സംഗമത്തോടനുബന്ധിച്ച് നടക്കുന്ന അദാലത്തുകളില്‍ ആധാര്‍, റേഷന്‍ കാര്‍ഡ് തിരുത്തല്‍, തെരെഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കല്‍, ബാങ്കിങ് സേവനം, സാമൂഹിക സുരക്ഷാ പെന്‍ഷന്‍ സംബന്ധിച്ച വിവരങ്ങള്‍, റവന്യൂരേഖകള്‍, പ്രധാന മന്ത്രി ഉജ്വല്‍ യോജന പദ്ധതി, പട്ടിക ജാതി-പട്ടിക വര്‍ഗ ക്ഷേമ പദ്ധതികള്‍, ആരോഗ്യം, കൃഷി, തൊഴില്‍ പരിശീലനം, മത്സ്യകൃഷി, ഡെയറി തുടങ്ങിയ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള സേവനങ്ങള്‍  ലഭ്യമാകും. സംഗമത്തില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് എടപ്പാള്‍ ഗോള്‍ഡന്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 9.30 മുതല്‍ സംഘടിപ്പിക്കുന്ന ലൈഫ് മിഷന്‍ കുടുംബസംഗമവും അദാലത്തും ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും.  പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷ്മി അധ്യക്ഷയാകുന്ന ചടങ്ങില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയാകും. പ്രൊജക്ട് ഡയറക്ടര്‍ പ്രീതി മേനോന്‍ മുഖ്യപ്രഭാക്ഷണം നടത്തും. 
ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീട് നിര്‍മ്മാണം പൂര്‍ത്തിയായവരുടെയും പണി ആരംഭിച്ചവരുടെയും കുടുംബ സംഗമമാണ് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്നത്. ലൈഫ് മിഷന്‍ പ്രകാരം വീട് ലഭിച്ചവര്‍ക്ക് ലഭ്യമാകേണ്‍ വിവിധ സാമൂഹ്യ സുരക്ഷാ  സേവനങ്ങള്‍ക്ക് വേണ്‍ അപേക്ഷ സ്വീകരിക്കുന്നതിനും സേവനങ്ങള്‍ സംബന്ധിച്ച പരാതികള്‍ തീര്‍പ്പാക്കാനുമായി 20 ഓളം സര്‍ക്കാര്‍ വകുപ്പുകളുടെ അദാലത്തും ഇതോടൊപ്പം നടക്കും.
തിരൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടക്കുന്ന കുടുംബ സംഗമം  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി.ജലീലും അദാലത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. റംലയും നിര്‍വഹിക്കും. രാവിലെ 11 മുതല്‍ തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക ടൗണ്‍ ഹാളിലാണ് സംഗമം.  സി.മമ്മുട്ടി എം.എല്‍.എ അധ്യക്ഷനാവും. ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. മുഖ്യ പ്രഭാഷണം നടത്തും.  വി.അബ്ദുറഹിമാന്‍  എം.എല്‍.എ മുഖ്യാതിഥിയാകും.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ആറ് ഗ്രാമ പഞ്ചായത്തുകളിലായി 1,312 വീടുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ചിരിക്കുന്നത്. അദാലത്തില്‍ ഇരുപതോളം വകുപ്പുകളുടെ സേവനവും ലൈഫ് ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കും. 
കൊണ്‍ോട്ടി ബ്ലോക്കില്‍ ഭവന നിര്‍മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബ സംഗമം മുതുവല്ലൂര്‍ പഞ്ചായത്ത് മുണ്‍ക്കുളം ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10ന്  നടക്കുന്ന പരിപാടി പി.അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണറോട്ട് ഫാത്തിമ അധ്യക്ഷയാവും. ലൈഫ് പദ്ധതി ഉള്‍പ്പെടെ പട്ടികജാതി വികസന വകുപ്പ്, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ്, ന്യൂന പക്ഷ ക്ഷേമ വകുപ്പ് തുടങ്ങിയ  വകുപ്പുകള്‍  മുഖേന  565 വീടുകളാണ് കൊണ്‍ോട്ടി ബ്ലോക്കില്‍ പണി പൂര്‍ത്തീകരിച്ചിട്ടുള്ളത്.
പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതി പ്രകാരം വീട്നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും പാതാക്കര മെഹ്ഫില്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9.30 മുതല്‍ നടക്കുന്ന സംഗമവും അദാലത്തും  മഞ്ഞളാംകുഴി അലി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീന പെട്ടമണ്ണ അധ്യയാവും. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ. എസ്. അഞ്ജു ലൈഫ് ഭവന പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരെ ആദരിക്കും. ബി.ഡി.ഒ അഷറഫ് പെരുമ്പള്ളി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ രാജേഷ് കുമാര്‍ പദ്ധതി വിശദീകരിക്കും. ലൈഫ് പദ്ധതി പ്രകാരം വീടുകള്‍ ലഭിച്ച 804 കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കും. സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് നടപ്പിലാക്കുന്ന ജീവനി പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. ലൈഫ് ഭവന പദ്ധതിയിലൂടെ 804 വീടുകളുടെ നിര്‍മാണമാണ് പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തില്‍ പൂര്‍ത്തിയായിട്ടുള്ളത്. 
നിലമ്പൂര്‍ നഗരസഭയിലെ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് സംഗമവും അദാലത്തും ഉദ്ഘാടനം ചെയ്യും. വൈസ് ചെയര്‍മാന്‍ പാലോളി മെഹബൂബ് അധ്യക്ഷനാവും.
192 വീടുകളാണ് ലൈഫ് - പി.എം.എ.വൈ ഭവന പദ്ധതികളിലൂടെ നഗരസഭ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതോടൊപ്പം ദാരിദ്ര്യ ലഘൂകരണം, ലഹരി വിമുക്തി എന്നീ വിഭാഗങ്ങളില്‍ ക്ലാസുകളും സംഘടിപ്പിക്കും. ചടങ്ങില്‍ ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കും.
         മലപ്പുറം നഗരസഭയിലെ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും നഗരസഭ ടൗണ്‍ഹാളില്‍ നടക്കും. രാവിലെ 10ന് ജില്ലാകലക്ടര്‍ ജാഫര്‍ മലിക് ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷ സി.എച്ച് ജമീല ടീച്ചര്‍ അധ്യക്ഷയാവും. മലപ്പുറം നഗരസഭയില്‍  പദ്ധതി പ്രകാരം ഭവനനിര്‍മ്മാണം പൂര്‍ത്തീകരിച്ച 442 കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കും.
മഞ്ചേരി നഗരസഭയിലെ ലൈഫ് ഗുണഭോക്താക്കളുടെ  കുടുംബ സംഗമവും അദാലത്തും രാവിലെ 10ന് എം ഉമ്മര്‍ എം.എല്‍.എ നിര്‍വഹിക്കും. മഞ്ചേരി ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ നഗരസഭാധ്യക്ഷ വി.എം സുബൈദ അധ്യക്ഷയാവും. ലൈഫ് ഭവനപദ്ധതിയിലൂടെ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 400 കുടുംബങ്ങള്‍ സംഗമത്തിലും അദാലത്തിലും പങ്കെടുക്കും.
വളാഞ്ചേരി നഗരസഭയിലെ ലൈഫ്ഗുണഭോക്താക്കളുടെ  കുടുംബ സംഗമവും അദാലത്തും നഗരസഭാധ്യക്ഷ സി.കെ റുഫീന ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് വളാഞ്ചേരി കമ്മ്യൂനിറ്റി ഹാളിലാണ് പരിപാടി.
 

date