Skip to main content

സംസ്ഥാന ഹജ്ജ് ഹൗസില്‍ വനിത ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കു തുടക്കമായി

കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് ഹൗസില്‍ ആരംഭിക്കുന്ന വനിത ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കമായി. ഹജ്ജ്-വഖഫ് കാര്യ വകുപ്പു മന്ത്രി ഡോ.കെ.ടി. ജലീല്‍ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചു. വനിതാ തീര്‍ഥാടകര്‍ക്കു മികച്ച സൗകര്യങ്ങള്‍ ഉറപ്പാക്കുന്ന പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
8.2 കോടി രൂപ ചെലവിലാണ് ഹജ്ജ് ഹൗസിനോടു ചേര്‍ന്നു വനിത ബ്ലോക്ക് നിര്‍മ്മിക്കുന്നത്. 500 വനിതകള്‍ക്കു ഒരേ സമയം താമസത്തിനും പ്രാഥമികാവശ്യങ്ങള്‍ക്കും പ്രാര്‍ഥനക്കും സൗകര്യമാരുക്കും വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ട പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകൂടിയായ കരിപ്പൂരിലെ ഹജ്ജ് ഹൗസില്‍ എത്തുന്ന തീര്‍ഥാടകര്‍ക്കു മികച്ച സൗകര്യങ്ങള്‍ ലഭ്യമാവും. ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സൊസൈറ്റിക്കാണ് നിര്‍മ്മാണ ചുമതല. അഞ്ചു മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ധാരണ.
ടി.വി. ഇബ്രാഹിം എം.എല്‍.എ. അധ്യക്ഷനായി. എം.എല്‍.എമാരായ കാരാട്ട് റസാഖ്, മുഹമ്മദ് മുഹ്സിന്‍, സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, കൊണ്‍ോട്ടി നഗരസഭാധ്യക്ഷ കെ.സി. ഷീബ, സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date