Skip to main content

സാമ്പത്തിക സെന്‍സസിന് തുടക്കം

 

    ഏഴാമത് സാമ്പത്തിക സെന്‍സസിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. വീടുകളിലും സ്ഥാനപങ്ങളിലുമെത്തുന്ന എന്യൂമറേറ്റര്‍മാര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കി സഹകരിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പൂര്‍ണ സഹകരണമുണ്ടാകണമെന്നും കളക്ടര്‍ പറഞ്ഞു. ഇ-ഗവേര്‍ണന്‍സ് സര്‍വീസ് ഇന്ത്യ ലിമിറ്റഡ് വികസിപ്പിച്ച മൊബൈല്‍ ആപ്പ് വഴിയാണ് വിവരശേഖരണം നടത്തുന്നത്. മൂന്ന് മാസത്തിനകം സര്‍വെ പൂര്‍ത്തീകരിക്കും.
(പി.ആര്‍.പി. 20/2020)

date