Skip to main content

അസാപ്പിന്റെ സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കൊല്ലം കുളക്കടയിലെ അസാപ്പിന്റെ  കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ സിങ്കപ്പൂർ കമ്പനിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര അംഗീകാരത്തോടു കൂടി നടത്തുന്ന പ്രൊഫഷണൽ സർട്ടിഫിക്കേഷൻ ഇൻ ആർടിസിനൽ   ബേക്കിംഗ് എന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു . പ്രായപരിധി ഇല്ല. കുറഞ്ഞ യോഗ്യത 10 ാം ക്ലാസ്. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് നൽകും.  കൂടുതൽ വിവരങ്ങൾക്ക്: 9562672495.
പി.എൻ.എക്സ്.198/2020

date