Skip to main content

സിവില്‍ സര്‍വ്വീസ് പ്രീമിയര്‍ ലീഗ് തുടങ്ങി

    സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തുന്ന സിവില്‍ സര്‍വ്വീസ് പ്രീമിയര്‍ ലീഗിന്റെ അഞ്ചാം സീസണ്‍ തുടങ്ങി.  ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളെ പ്രതിനിധീകരിച്ച് 14 ടീമുകളാണ് മത്സര രംഗത്തുള്ളത്.  കാരപ്പുഴയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ എ.ഡി.സി ജനറല്‍ അബ്ദുല്‍ മജീദ്, കൊമേഴ്‌സ്യല്‍ ടാക്‌സ് അസി. കമ്മീഷണര്‍ അഭിലാഷ്, പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് അസിസ്റ്റന്റ് കമാഡന്റ് ഷാജി അഗസ്റ്റിന്‍, സി.എസ്.പി.എല്‍ ചെയര്‍മാന്‍ പി.കെ ജയന്‍, നിഥിന്‍ ഷാജി, സി.എ രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.  
 

date