അപേക്ഷ ക്ഷണിച്ചു.
ജില്ലാ ആരോഗ്യ കുടുംബക്ഷേമ സമിതിക്കു കീഴില്‍ ജില്ലയില്‍ പുതിയതായി ആരംഭിക്കുന്ന മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ഡവലപ്പമെന്റ് തെറാപ്പിസ്റ്റ്, സ്‌പെഷ്യല്‍ എഡ്യുകേറ്റര്‍ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ക്ലിനിക്കല്‍ ചൈല്‍ഡ് ഡവലപ്പമെന്റില്‍ പി.ജി. ഡിപ്ലോമ അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ ചൈല്‍ഡ് ഡവലപ്പമെന്റ്, ന്യൂബോണ്‍ ഫോളോ അപ്പ് ക്ലിനിക്കില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഡവലപ്പമെന്റ് തെറാപ്പിസ്റ്റുകളുടെ അഭാവത്തില്‍ സ്പീച്ച തെറാപ്പിസ്റ്റ് യോഗ്യത ഉള്ളവരെ പരിഗണിക്കും. പ്രായം 2018 ജനുവരി ഒന്നിന് 40 വയസ്സില്‍ കൂടരുത്. എന്നിവയാണ് ഡവലപ്പ്‌മെന്റ് തെറാപ്പിസ്റ്റിനുള്ള യോഗ്യതകള്‍.
ഡിഗ്രിയും, സ്‌പെഷ്യല്‍ എഡ്യുക്കേഷനില്‍ ബി.എഡോ, ഡിപ്ലോമയോ. ഒരു വര്‍ഷം പ്രവര്‍ത്തി പരിചയം. പ്രായം 2018 ജനുവരി ഒന്നിന് 40 വയസ്സില്‍ കൂടരുത്. എന്നിവയാണ് സ്‌പെഷ്യല്‍ എഡ്യുകേറ്റര്‍ക്കുള്ള യോഗ്യത. വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായോ www. Arogyakeralam.gov.in എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടാം. ഫോണ്‍: 0483 2730313, 8589009577. അപേക്ഷ ജനുവരി 31നകം മലപ്പുറം സിവില്‍ സ്റ്റേഷനിലെ ആരോഗ്യ കേരളം ഓഫീസില്‍ ലഭിക്കണം.
- Log in to post comments