Skip to main content

സാമൂഹ്യ ശാസ്ത്ര പ്രതിഭാ പോഷണ പരിപാടി വിജയികള്‍

 

പെതുവിദ്യാഭ്യാസ വകുപ്പ്, എസ്.സി.ഇ.ആര്‍.ടി., ഡയറ്റ് എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹ്യ ശാസ്ത്ര പ്രതിഭാ പോഷണ പരിപാടിയുടെ ജില്ലാ തല മത്സരത്തില്‍ ആറ് വിദ്യാര്‍ഥികള്‍ സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അഭിനവ് ടി (ജജി.എച്ച്.എസ്. വട്ടേനാട്), ജിനീഷ് ബി. (എം.എം.എം.എസ്.ബി.എസ്. കൊടുവായൂര്‍), പൂജ ജയറാം (എ.യു.പി.എസ്., കവളപ്പാറ), പാര്‍വ്വതി (എസ്.ബി.എസ്.തണ്ണീര്‍ക്കോട്), ജിതിന്‍ കൃഷ്ണ കെ. (എ.യു.പി.എസ്. തേനൂര്‍), അഞ്ജനാമോള്‍ (ജി.എച്ച്.എസ്.എസ്. മുതലമട) എന്നിവരാണ് വിജയികളായത്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി. കൃഷ്ണന്‍ വിജയികളെ അനുമോദിച്ചു. ജില്ലാതല മത്സരം പാലക്കാട് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. എ. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ സഫീന ബീഗം അധ്യക്ഷയായ പരിപാടിയില്‍ ബി. വിനോദ് കുമാര്‍, വി. പ്രസീത, കെ.സി. സുരേഷ് എന്നിവര്‍ സംസാരിച്ചു.

date