Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

തോട്ടം തൊഴിലാളി ക്യാമ്പ് സിറ്റിങ് 24 ന്
ജില്ലയിലെ ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുളള തൊഴിലാളികളുടെ അംശദായം, അംശദായ കുടിശ്ശിക, വിവിധ ആനുകൂല്യ അപേക്ഷ, പുതിയ അംഗത്വ അപേക്ഷ സ്വീകരിക്കല്‍  എന്നിവയുമായി ബന്ധപ്പെട്ട  ക്യാമ്പ് സിറ്റിങ്ങ് ജനുവരി 24 ന്  രാവിലെ 10 മുതല്‍ രണ്ട് മണി വരെ മലപ്പട്ടം സെന്‍ട്രല്‍ ഗ്രാമപഞ്ചായത്ത് സമുച്ചയത്തിന് സമീപം നടത്തും.  ഫോണ്‍: 8547655338, 04935241072.

ഭരണാനുമതി നല്‍കി
സി കൃഷ്ണന്‍ എംഎല്‍എ, കെ എം ഷാജി എംഎല്‍എ, എ എന്‍ ഷംസീര്‍ എംഎല്‍എ എന്നിവരുടെ പ്രത്യേക വികസന നിധിയില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ച്  ജില്ലയുടെ  വിവിധ ഭാഗങ്ങളില്‍ റോഡ് ടാറിംഗ്, സ്‌കൂള്‍ സ്‌റ്റേജ് നിര്‍മ്മാണം തുടങ്ങിയ പ്രവൃത്തികള്‍ നടത്തുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
കെ എം ഷാജി എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും ചിറക്കല്‍ ഗ്രാമപഞ്ചായത്ത്  ഒന്നാം വാര്‍ഡിലെ പണ്ണേരി മുക്ക് ഭാഗത്തെ ഫുട്പാത്ത് കോണ്‍ക്രീറ്റ് പ്രവൃത്തി നടത്തുന്നതിന് 4.41 ലക്ഷം രൂപയുടെയും  12-ാം വാര്‍ഡിലെ കുന്നുംകൈ മദ്രസ മുതല്‍ കുഴക്കീല്‍ റോഡ് സൈഡ് കെട്ടി ഒതയോത്ത് റോഡ് ഭാഗത്തേക്ക് ടാറിംഗ് പ്രവൃത്തി നടത്തുന്നതിന് 4.80 ലക്ഷം രൂപയുടെയും  ഭരണാനുമതി നല്‍കി.
പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഷിബുലാല്‍ റോഡ് ടാറിംഗ് പ്രവൃത്തി നടത്തുന്നതിന് എഎന്‍ ഷംസീര്‍ എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 1.5 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി.
ചെറുപുഴ ഗ്രാമപഞ്ചായത്തിലെ പുളിങ്ങോം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്‌റ്റേജ് നിര്‍മ്മാണ പ്രവൃത്തി നടത്തുന്നതിന് സി കൃഷ്ണന്‍ എം എല്‍ എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും  അഞ്ച് ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി.

പ്രതിഭാ പരിപോഷണ പരിപാടി; ജില്ലാതല മത്സരം നടന്നു
സാമൂഹ്യശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടിയുടെ ഭാഗമായി ജില്ലാതല മത്സരം സംഘടിപ്പിച്ചു. കണ്ണൂര്‍ ജിവിഎച്ച്എസ്എസില്‍ നടന്ന മത്സരത്തില്‍ സംസ്ഥാനതലത്തിലേക്ക്ആറ് കുട്ടികളെ തെരഞ്ഞെടുത്തു. വിദ്യാര്‍ഥികളില്‍ സാമൂഹ്യ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ എസ് സി ഇ ആര്‍ ടിയുടെ നേതൃത്വത്തിലാണ് പരിപാടി.
ഡയറ്റ് ലക്ചറര്‍ എ ഷാജീവ്, ജില്ലാ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സെക്രട്ടറി പ്രകാശന്‍, ഡിഡിഇ ടി പി നിര്‍മ്മലാദേവി, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ എം കൃഷ്ണദാസ്, കൈറ്റ് കോ- ഓര്‍ഡിനേറ്റര്‍ ബൈജു, ജിവിഎച്ച്എസ്എസ് കണ്ണൂര്‍ പ്രധാനാധ്യാപകന്‍ വേണുഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.
സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍- ബി ശ്രീഹര്‍ഷ് ( ചെറുമാവിലായി യുപി), സി കിഷന്‍ ദേവ് (പട്ടാന്നൂര്‍ യുപി), ടി പി സയാനിറാണി (ചെങ്ങളായി എ യുപി), എസ് നിരഞ്ജന, വൈഷ്ണവി (ദേവീസഹായം എയുപി കോറോം), ഇ വി ദില്‍ജിത്ത് (ജിജിഎസ് യുപിഎസ് കക്കറ).

ദര്‍ഘാസ് ക്ഷണിച്ചു
2020-21 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാ സ്റ്റേഷനറി ഓഫീസുമായി ബന്ധപ്പെട്ട ഗതാഗത കയറ്റിയിറക്കിനായി ദര്‍ഘാസ് ക്ഷണിച്ചു.  ഫെബ്രുവരി അഞ്ചിന് രണ്ട് മണി വരെ ദര്‍ഘാസ് സ്വീകരിക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു
കൂത്തുപറമ്പ് ഗവ.ഐ ടി ഐയിലെ ഫിറ്റര്‍ ട്രേഡിലേക്ക് ഉപകരണം സംഭരിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഫ്രെബുവരി ആറിന് രണ്ട്  മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0490 2364535.

താല്‍പര്യപത്രം ക്ഷണിച്ചു
തളിപ്പറമ്പ് ജില്ലാ കൃഷിത്തോട്ടത്തില്‍ ഫാം ടൂറിസം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായി താല്‍പര്യപത്രം ക്ഷണിച്ചു.  ഫെബ്രുവരി 12 ന് വൈകിട്ട് മൂന്ന് മണി വരെ താല്‍പര്യപത്രം സ്വീകരിക്കും. ഫോണ്‍: 0460 2203154.
 

ഗതാഗതം നിരോധിച്ചു
മലപ്പട്ടം-കണിയാര്‍ വയല്‍ റോഡിന്റെ മലപ്പട്ടം ടൗണ്‍ മുതല്‍ മലപ്പട്ടം സ്‌കൂള്‍ ജംഗ്ഷന്‍ വരെയുള്ള റോഡ് പ്രവൃത്തി ആരംഭിച്ചതിനാല്‍  പ്രസ്തുത റോഡ് വഴിയുള്ള വാഹന ഗതാഗതം ജനുവരി 21 ചൊവ്വാഴ്ച മുതല്‍ ഫെബ്രുവരി മൂന്ന് വരെ നിരോധിച്ചു.  കണിയാര്‍ വയല്‍ വഴി മലപ്പട്ടത്തേക്ക് വരുന്ന വാഹനങ്ങള്‍ പെരുവളത്ത്പറമ്പ് - ചൂളിയാട് - പാവന്നൂര്‍ - എട്ടേയാര്‍ വഴി മലപ്പട്ടത്തേക്കും മലപ്പട്ടത്ത് നിന്ന് കണിയാര്‍വയലിലേക്ക് പോകുന്ന വാഹനങ്ങള്‍ മലപ്പട്ടം - കോട്ടൂര്‍ വഴി കണിയാര്‍വയലിലേക്കും പോകേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
മയ്യില്‍ - കാര്യാറമ്പ - കാഞ്ഞിരത്തട്ട് - എക്കോട്ടമ്പലം റോഡില്‍ മെക്കാഡം ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 22 മുതല്‍ 26 വരെ പ്രസ്തുത റോഡില്‍ ഗതാഗതം നിരോധിച്ചു.  മയ്യില്‍ ഭാഗത്തുനിന്നും ചെറുവത്തലമൊട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ എട്ടേയാര്‍ - പൊറോളം - ചട്ടുകപ്പാറ വഴിയും തിരിച്ചും പോകേണ്ടതാണ്.  ചെറുവത്തല മൊട്ട ഭാഗത്ത് നിന്നും മയ്യില്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തായംപൊയിലില്‍ നിന്ന് ചെറുപഴശ്ശി - മയ്യില്‍ വില്ലേജ് ഓഫീസ് റോഡ് വഴിയും പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

മെഡിക്കല്‍ ഓഫീസര്‍ നിയമനം
നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ പെരിങ്ങോം താലൂക്ക് ആശുപത്രിയില്‍ കരാറടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു.  എം ബി ബി എസും ടി സി എം സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത.  താല്‍പര്യമുള്ളവര്‍ ജനുവരി 22 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ എന്‍ എച്ച് എം ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് പങ്കെടുക്കണം.  ഫോണ്‍: 0497 2709920.

അപേക്ഷ ക്ഷണിച്ചു
ജനുവരിയില്‍ നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (വാര്‍ഷിക സമ്പ്രദായം) ഒന്നാം വര്‍ഷ സപ്ലിമെന്ററി പരീക്ഷയില്‍ പങ്കെടുക്കുന്നതിന് റഗുലര്‍ ട്രെയിനികള്‍, എസ് സി വി ടി പാസായവര്‍, വ്യാവസായിക തൊഴിലാളികള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു  അപേക്ഷ ജനുവരി 23 ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പ് കണ്ണൂര്‍ ഗവ.ഐ ടി ഐ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം.  ഫോണ്‍: 0497 2835183.
 

date