Skip to main content

അട്ടപ്പാടി ബ്ലോക്ക് ലൈഫ് മിഷന്‍ കുടുംബസംഗമവും അദാലത്തും ഇന്ന്

 

അടപ്പാടി ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ഇന്ന് (ജനുവരി 21) രാവിലെ 10 ന് അഗളി ഇ.എം.എസ്. ഹാളില്‍ അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കാളിയമ്മ അധ്യക്ഷയാവും.  

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള മൂന്ന് ഗ്രാമ പഞ്ചായത്തുകളില്‍ നിന്നായി  4119  വീടുകളാണ് ലൈഫ് മിഷന്റെ രണ്ട് ഘട്ടങ്ങളിലായി പൂര്‍ത്തീകരിച്ചിട്ടുള്ളത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, സിവില്‍ സപ്ലൈസ് വകുപ്പ് ,  സാമൂഹികനീതി വകുപ്പ്,  കുടുംബശ്രീ, ഐ.ടി. വകുപ്പ്, ഫിഷറീസ്, മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വ്യവസായ വകുപ്പ്, പട്ടികജാതി- പട്ടികവര്‍ഗ വകുപ്പ് , ക്ഷീര വികസന വകുപ്പ്,  ആരോഗ്യ വകുപ്പ് , വനിതാ ശിശു വികസന വകുപ്പ്, ഗ്രാമവികസന വകുപ്പ്,  എന്നീ വകുപ്പുകളുടെ സേവനവും അദാലത്തില്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കും.

പരിപാടിയില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ഏറ്റവും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച പഞ്ചായത്തുകള്‍ക്കുള്ള പുരസ്‌കാര വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി നിര്‍വഹിക്കും. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ശിവശങ്കരന്‍, ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫീസര്‍ വാണിദാസ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

date