Skip to main content

താനൂരില്‍ വിജയ രഥം പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് എം.എല്‍.എ യും സംഘവും വീണ്ടും  സ്‌കൂളുകള്‍ സന്ദര്‍ശിച്ചു

 

പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന പത്താം തരം വിദ്യാര്‍ഥികളെ കണ്ടെത്തി പ്രത്യേക  പരിശീലനവും പ്രോത്സാഹനവും നല്‍കുന്ന താനൂരിലെ  വിജയരഥം വിദ്യാഭ്യാസ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്. വി.അബ്ദുറഹ്മാന്‍ എം.എല്‍.എ, താനൂര്‍ എ. ഇ.ഒ പി രമേശ് കുമാര്‍, ലക്ഷ്മി നാരായണന്‍ മാസ്റ്റര്‍, ജെ.രാജ് മോഹന്‍, എന്നിവരടങ്ങിയ സംഘം ചെറിയമുണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി, പൊ•ുണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി, ഒഴൂര്‍ സി.പി.പി.എം.എച്ച്.എസ് എസ്, മീനടത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥികളുമായി നേരിട്ട് സംവദിച്ചു. പി.ടി.എ പ്രതിനിധികള്‍, എസ്.എം.സി അംഗങ്ങള്‍ എന്നിവരുമായും എം.എല്‍.എ ആശയ വിനിമയം നടത്തി. 
വിദ്യാര്‍ഥികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിനായുള്ള രണ്ടാം ഘട്ട ചോദ്യപേപ്പറുകളും എം.എല്‍.എ അധ്യാപകര്‍ക്ക് കൈമാറി. താനൂര്‍ മണ്ഡലത്തിലെ ഒന്‍പത് സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലും പത്താം തരത്തില്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി പരീക്ഷ വിജയിക്കാനായി പ്രത്യേക പരിശീലനവും പ്രചോദനവും നല്‍കുന്നതാണ് വിജയരഥം പദ്ധതി. പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  ജനുവരി 13ന്  താനൂര്‍ ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂള്‍,  താനൂര്‍ രായിരമംഗലം എസ്.എം.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നിറമരുതൂര്‍  ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, താനൂര്‍ കാട്ടിലങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിള്‍ സന്ദര്‍ശനം നടത്തി പത്താം തരം വിദ്യാര്‍ഥികളുമായി എം.എല്‍.എ യും സംഘവും സംവദിച്ചിരുന്നു.
 

date