Skip to main content

സ്‌കൂള്‍ കെട്ടിടം വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിച്ചു

 

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പറപ്പൂത്തടം ജി.എം. എല്‍.പി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടം വി.അബ്ദു റഹ്മാന്‍ എം.എല്‍.എ വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിച്ചു.  ചടങ്ങില്‍ ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റ് എം.എ റഫീഖ് മാസ്റ്റര്‍ അധ്യക്ഷനായി.  പൊതുമരാമത്ത് കെട്ടിട വിഭാഗം തിരൂര്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ചന്ദ്രാംഗദന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  പി.ടി.എ പ്രസിഡന്റ് എം.പി പ്രഭാകരന്‍ ഉപഹാരം സമര്‍പ്പിച്ചു.  താനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം വി.ഇസ്മായില്‍ ഹാജി, ചെറിയമുണ്ടം പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയര്‍മാന്‍ കെ.പി അബ്ദുള്‍ ഗഫൂര്‍, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍  സക്കീന കാരാട്ട്, ന്യൂനപക്ഷ ക്ഷേമ ധനകാര്യ കോര്‍പ്പറേഷന്‍ ഡയറക്ടര്‍  സി.കെ ഉസ്മാന്‍ ഹാജി, താനൂര്‍ എ.ഇ.ഒ പി.രമേശ് കുമാര്‍, താനൂര്‍ ബി.പി.ഒ ലക്ഷ്മി നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രധാനധ്യാപകന്‍ ബാബു മാത്യു സ്വാഗതവും ഒ.ഷാജി നന്ദിയും പറഞ്ഞു.
 

date