Skip to main content

ഭാരതപ്പുഴ പുനര്‍ജീവനം: സെമിനാര്‍ സംഘടിപ്പിച്ചു

 

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ പ്രളയാനന്തരം ഭാരതപ്പുഴക്കും അവയുടെ പോഷകനദികള്‍ക്കും സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ജൈവവൈവിധ്യങ്ങള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങളെകുറിച്ചും അവയെ പുനരുജ്ജീവിപ്പിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും പരിപാടിയില്‍ വിശദീകരിച്ചു. ഭാരതപ്പുഴയുടെ ഓരങ്ങളില്‍ നടപ്പിലാക്കാന്‍ പറ്റിയതും തദ്ദേശ സ്ഥാപനങ്ങളുടെ വരും പദ്ധതി രേഖകളില്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുന്നതുമായ സംരക്ഷണ പദ്ധതികളെക്കുറിച്ച് പരിപാടിയില്‍ അവതരണം നടത്തി.
പരിപാടി ബ്ലോക്ക് പഞ്ചായത്ത് ഡവലപ്‌മെന്റ് ഓഫീസര്‍ അനിത ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ്  പ്രതിനിധി ഡോ:ടി.സാബു വിഷയാവതരണം നടത്തി. ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ പി.കെ. ഹൈദ്രോസ് കുട്ടി, പ്രൊജക്റ്റ് ഫെല്ലോമാരായ പി. വിനേഷ്, കെ. മഖ്ദൂം,എം.ഹരിത തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, ജൈവ-ജൈവവൈവിധ്യ പരിപാലന സമിതി അംഗങ്ങള്‍, വര്‍ക്കിങ് ഗ്രൂപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
 

date