Skip to main content

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍  പ്രവേശന പരീക്ഷ: അപേക്ഷ ക്ഷണിച്ചു

 

പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂള്‍  പ്രവേശന പരീക്ഷക്ക് പങ്കെടുപ്പിക്കുന്നതിന് രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിലമ്പൂര്‍ ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസിന്റെ പ്രവര്‍ത്തന പരിധിയില്‍ താമസിക്കുന്നവരും ഈ വര്‍ഷം നാല്, അഞ്ച് ക്ലാസുകളില്‍ പഠിക്കുന്നവരുമായ വിദ്യാര്‍ഥികള്‍ക്കാണ് അവസരം.  അപേക്ഷകന്റെ കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. പ്രാക്തന ഗോത്രവര്‍ഗ്ഗക്കാരെ വരുമാന പരിധിയില്‍ നിന്നും പ്രവേശന പരീക്ഷയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. താത്പര്യമുള്ളവര്‍  പൂരിപ്പിച്ച അപേക്ഷ നിലമ്പൂര്‍ ഐ.ജി.എം.എം.ആര്‍ സ്‌കൂള്‍ അല്ലെങ്കില്‍ നിലമ്പൂര്‍ ഐ.ടി.ഡി.പി  ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ഫെബ്രുവരി 15നകം സമര്‍പ്പിക്കണം. പ്രവേശന പരീക്ഷ മാര്‍ച്ച് ഏഴിന് നടക്കും. അപേക്ഷാഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും നിലമ്പൂര്‍ ഐ.ടി.ഡി.പി പ്രൊജക്റ്റ് ഓഫീസ്, ഐ.ജി.എം.എം.ആര്‍ സ്‌കൂള്‍, നിലമ്പൂര്‍/എടവണ്ണ/പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് തുടങ്ങിയവയുമായി ബന്ധപ്പെടണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04931 220315.
 

date