Skip to main content

ഏബിള്‍ 2 വിജയോത്സവത്തിന് തുടക്കം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കോട്ടയം ജില്ലാ പഞ്ചായത്തും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന  സമഗ്ര വിദ്യാഭ്യാസ പരിപാടി ഏബിള്‍ 2 വിജയോത്സവത്തിന് തടുക്കമായി.   ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ജില്ലാതല  ഉദ്ഘാടനം നിര്‍വഹിച്ചു.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ സ്റ്റാര്‍ട്ട് അപ് മിഷന്‍  പ്രോജക്ട് കോര്‍ഡിനേറ്റര്‍ എം.കൃഷ്ണകുമാര്‍, എം.ജി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഡെപ്യൂട്ടി ചീഫ് ആര്‍. ദീപു,   ബാബു പള്ളിപ്പാട്ട്,  ഡോ.റെനു ജോസ് തുടങ്ങിയവര്‍ ക്ലാസെടുത്തു.

2016 ല്‍ ആരംഭിച്ച് നാലു വര്‍ഷം  കൊണ്ട് പൂര്‍ത്തിയാക്കിയ ഏബിള്‍ കോട്ടയം പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ വിജയത്തെ തുടര്‍ന്നാണ്  ജില്ലാ പഞ്ചായത്ത്  ഏബിള്‍ 2വിജയോത്സവം പദ്ധതി ആവിഷ്‌ക്കരിച്ചത്.

 തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടൂ വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രയോജനകരമായ   സമഗ്ര വിദ്യാഭ്യാസ പരിപാടി 1.10 കോടി രൂപ ചെലവിട്ടാണ് നടപ്പിലാക്കുന്നത്. ഈ അധ്യയന വര്‍ഷം 10 ലക്ഷം രൂപയും 2021 അധ്യയന വര്‍ഷം ഒരു കോടി രൂപയും ചിലവഴിക്കും.

ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലില്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസിമോള്‍ മനോജ് മുഖ്യ സന്ദേശം നല്‍കി.

ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ലിസമ്മ ബേബി, ജില്ലാ പഞ്ചായത്തംഗം  അഡ്വ.കെ.കെ. രഞ്ജിത്ത്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.കെ. അജിതകുമാരി, ഹയര്‍ സെക്കന്‍ഡറി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സി ബിനുകുമാരി, വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ കോര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ്,  ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉഷാ ഗോവിന്ദ്, ബേക്കര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.ജെഗ്ഗി ഗ്രേസ് തോമസ്, ഡയറ്റ് പ്രിന്‍സിപ്പല്‍  ജോണി  ജേക്കബ്, എസ്.എസ്.കെ ഡി.പി.ഒ മാണി  ജോസഫ്, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍  കെ.ബി. ജയശങ്കര്‍, കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സിലിംഗ് സെല്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.സി.  ജോബി  തുടങ്ങിയവര്‍ പങ്കെടുത്തു

date