Skip to main content

കോളേജ് അധ്യാപകർക്ക് പൊതുസ്ഥലംമാറ്റത്തിന് അപേക്ഷിക്കാം

സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജ്, ട്രെയിനിംഗ് കോളേജ്, മ്യൂസിക് കോളേജ്, സംസ്‌കൃത കോളേജ്, ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള അധ്യാപകരിൽ നിന്നും സർക്കാർ എൻജിനിയറിങ് കോളേജ്, പോളിടെക്‌നിക് കോളേജ്, മെഡിക്കൽ കോളേജ്, ആയുർവേദ കോളേജ്, ലോ കോളേജ് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അധ്യാപകരിൽ നിന്നും പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകൾ എ1/60002/2020/കോ.വി.വ, തിയതി 08.01.2020 നമ്പർ സർക്കുലറിലെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചുള്ളതായിരിക്കണം.  അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 14.  വിശദവിവരങ്ങൾക്ക്: www.collegiateedu.gov.in.    
പി.എൻ.എക്സ്.302/2020

date