Skip to main content

ഇ-നിയമസഭ പദ്ധതി: പരിശീലന പരിപാടി ഇന്ന് (ജനുവരി 22)

കടലാസ്‌രഹിത നിയമസഭ എന്ന ലക്ഷ്യം മുൻനിർത്തി നിയമസഭയിലെ നടപടിക്രമങ്ങളും നിയമസഭാ സെക്രട്ടേറിയറ്റിന്റെ പ്രവർത്തനവും സമ്പൂർണമായി കമ്പ്യൂട്ടർവൽക്കരിക്കുന്നതിന് ഇ-നിയമസഭ പദ്ധതി നടപ്പാക്കുന്നു.  പദ്ധതിയുടെ പ്രവർത്തനം സാമാജികർക്ക് പരിചയപ്പെടുത്തുന്നതിന് ഇന്ന് (ജനുവരി 22) ഉച്ചയ്ക്ക് 2.30ന് നിയമസഭാ സമുച്ചയത്തിന്റെ ബാങ്ക്വറ്റ് ഹാളിൽ സ്പീക്കറുടെ അധ്യക്ഷതയിൽ പരിശീലന പരിപാടി നടക്കും.
പി.എൻ.എക്സ്.304/2020

date