Skip to main content

ജില്ലയിലെ ലൈഫ് മിഷന്റെ പ്രവര്‍ത്തനം  മാതൃകാപരം: കെ.യു ജനീഷ്‌കുമാര്‍ എം.എല്‍.എ

ജില്ലയിലെ ലൈഫ് മിഷന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് അഡ്വ.കെ.യു ജനീഷ്‌കുമാര്‍ എം.എല്‍.എ പറഞ്ഞു. പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജില്ലാതല ലൈഫ് മിഷന്‍ കുടുംബസംഗമത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലൈഫ് മിഷനിലൂടെ മൂന്നു ഘട്ടമായി ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ സാധിച്ചു. ഒന്നാം ഘട്ടത്തിന്റെ ഭാഗമായി പണി പൂര്‍ത്തിയാക്കാത്ത വീടുകളുടെ പണി പൂര്‍ത്തീകരിച്ചു. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി സ്ഥലമുള്ളവര്‍ക്കു വീട് നിര്‍മിച്ചു നല്‍കി. ജില്ലയില്‍ ലൈഫ് മിഷന്റെ രണ്ടാം ഘട്ടം വീടു നിര്‍മാണം 80 ശതമാനം പൂര്‍ത്തിയായി. സ്ഥലവും വീടുമില്ലാത്തവര്‍ക്കു സ്ഥലവും വീടും നല്‍കുന്ന മൂന്നാം ഘട്ടവും  നല്ല നിലയില്‍ മുന്നോട്ടു പോകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

 

date