Skip to main content

ലൈഫ് മിഷന്‍ കാര്യക്ഷമമായി നടപ്പാക്കാന്‍  സര്‍ക്കാരിന് കഴിഞ്ഞു: വീണാ ജോര്‍ജ് എം.എല്‍.എ

അര്‍ഹതപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കുക എന്ന ശ്രമകരമായ ദൗത്യം ലൈഫ് മിഷനിലൂടെ സംസ്ഥാന സര്‍ക്കാരിന് വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് ഏറ്റവും അഭിമാനമാനകരമാണെന്നു വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. ലൈഫ് പദ്ധതി ഒന്നാംഘട്ടത്തില്‍ ജില്ലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ബ്ലോക്ക് പഞ്ചായത്തുകള്‍ക്കുള്ള ഉപഹാരം സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു എം.എല്‍.എ. ലൈഫ് മിഷന്‍ ഒന്നും രണ്ടും ഘട്ടം പൂര്‍ത്തിയാക്കുന്നതിനു നിര്‍ണായ പങ്ക് വഹിച്ച മുഴുവന്‍ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും അനുമോദിക്കുന്നതായും വീണാ ജോര്‍ജ്  എം.എല്‍.എ പറഞ്ഞു.

 

date