Skip to main content

പ്രളയത്തില്‍ നിന്ന്  ലൈഫിലൂടെ അതിജീവിച്ച  ജില്ലയുടെ ചിത്ര പ്രദര്‍ശനവും സംഘടിപ്പിക്കും

 

2018, 19 വര്‍ഷങ്ങളില്‍ ജില്ലയെ നടുക്കിയ മഹാപ്രളയത്തിന്റെ ഭീകരദൃശ്യങ്ങളെയും അതിനെ ലൈഫീലൂടെ അതിജീവിച്ച ജില്ലയുടെ വിവിധ ചിത്രങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ ചിത്രപ്രദര്‍ശനവും ജില്ലാതല ലൈഫ് കുടുംബസംഗമത്തില്‍ പുതിയ അനുഭവമാകും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തിലാണ് ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിലും ലൈഫ് ഭവനപദ്ധതിയിലൂടെ  നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടുകളും അവിടെത്തെ സംതൃപ്തരായ സാധാരണക്കാരന്റേയും  ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുക. പദ്ധതിയിലൂടെ ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തിയായ വീടുകളുടെ ചിത്രങ്ങളും  പ്രദര്‍ശനത്തിലുണ്ടാകും. പ്രളയത്തിന്റെ തീവ്രതയും ജില്ല ഒറ്റക്കെട്ടായി അവയെ നേരിട്ടതിന്റെയും വിവിധ ഓര്‍മ്മചിത്രങ്ങളും പ്രദര്‍ശനത്തിന്റെ ഭാഗമാകും. 95 ചിത്രങ്ങളെ കോര്‍ത്തിണക്കിയാണ് ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പ്രദര്‍ശനം ഉച്ചയ്ക്ക് ഒന്നുമുതല്‍ ലൈഫ് സംഗമ വേദിയില്‍ ആരംഭിക്കും. കൂടാതെ വകുപ്പിന്റെ ആനുകാലികങ്ങളും സര്‍ക്കാരിന്റെ ധനസഹായ പദ്ധതി എന്ന പുസതകവും സംഗമത്തില്‍ വിതരണം ചെയ്യും.
 

date