Skip to main content

പരപ്പനങ്ങാടി നഗരസഭയില്‍ ലൈഫ് - പി.എം.എ.വൈ  ഗുണഭോക്താക്കളും കുടുംബങ്ങളും ഒത്തുചേര്‍ന്നു പദ്ധതിയില്‍ ഇതുവരെ അനുവദിച്ചത് 12.78 കോടി രൂപ

 

പരപ്പനങ്ങാടി നഗരസഭയിലെ ലൈഫ് -പി.എം.എ.വൈ പദ്ധതി ഗുണ ഭോക്താക്കളും കുടുംബാംഗങ്ങളും ഒത്തുചേര്‍ന്നു. പരപ്പനങ്ങാടി പുത്തരിക്കലിലെ നഹാ സാഹിബ് മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലായിരുന്നു കുടുംബ സംഗമം. പി.കെ അബ്ദുറബ്ബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.വി ജമീല ടീച്ചര്‍ അധ്യക്ഷയായി. നഗരസഭ സെക്രട്ടറി ഡി. ജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 
സ്ഥിരംസമിതി അധ്യക്ഷരായ റസിയ സലാം, എ.ഉസ്മാന്‍, ഭവ്യാരാജ്, എം.സി നസീമ, കൗണ്‍സിലര്‍മാരായ ദേവന്‍ ആലുങ്ങല്‍, പി.വി തുളസീദാസ്, സി.അബ്ദുറഹ്മാന്‍ കുട്ടി, പി.ഒ സലാം, തുളസീദാസ്, ഗിരീഷ് തോട്ടത്തില്‍, പി.ജഗന്നിവാസന്‍, എം. സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ എച്ച്.ഹനീഫ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.വി സുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു. കുടുംബ സംഗമത്തോടനുബന്ധിച്ച് സര്‍ക്കാര്‍ വകുപ്പുകളുടെ അദാലത്തുമുണ്ടായിരുന്നു.
പരപ്പനങ്ങാടി നഗരസഭയില്‍ 798 ലൈഫ് -പി.എം.എ.വൈ ഗുണഭോക്താ ക്കളാണുള്ളത്. ഇതില്‍ 228 പേര്‍ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. നഗരസഭയില്‍ ഇതുവരെ 12.78 കോടി രൂപയാണ് ലൈഫ് - പി.എം.എ.വൈ പദ്ധതി പ്രകാരം അനുവദിച്ചത്. ഇതില്‍ 3.98 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതമാണ്. 6.68 കോടി രൂപ നഗരസഭയും വിനിയോഗിച്ചു. 31.72 കോടി രൂപയാണ് ആകെ പദ്ധതി തുക.
 

date