Skip to main content

എസ്.സി പ്രമോട്ടര്‍ നിയമനം

 

പട്ടികജാതിവികസന വകുപ്പില്‍ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്ത് /മുന്‍സിപ്പല്‍ / കോര്‍പ്പറേഷന്‍ തലങ്ങളില്‍ പ്രൊമോട്ടറായി അര്‍ഹരായ പട്ടികജാതി വിഭാഗക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്ലസ്ടുവാണ് യോഗ്യത. പ്രായ പരിധി: 18 മുതല്‍ 40 വരെ. താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി,വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, സാമൂഹ്യപ്രവര്‍ത്തന പരിചയം സംബന്ധിച്ച് അധികാരികള്‍ നല്‍കുന്ന സാക്ഷ്യപത്രം, ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി ഏഴിനകം ജില്ലാപട്ടികജാതി ഓഫീസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറം എന്നിവക്ക് ബ്ലോക്ക്/മുന്‍സിപ്പല്‍/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.
 

date