Skip to main content

തൊഴിലുറപ്പ് ; പന്തളം ബ്ലോക്കില്‍ കില ഇ.ടി.സി പരിശീലനം തുടങ്ങി

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയെക്കുറിച്ച് കൊട്ടാരക്കര കില ഇ.ടി.സി യുടെ നേതൃത്വത്തില്‍ പന്തളം ബ്ലോക്കില്‍ നടത്തുന്ന ഓഫ് കാമ്പസ് പരിശീലനം  തുടങ്ങി. ബ്ലോക്കിലെയും ബ്ലോക്ക് പരിധിയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെയും തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മേറ്റുമാര്‍ എന്നിവര്‍ക്കാണു   പരിശീലനം.  കില ഇടിസിയുടെ 'മാറിയ തൊഴിലുറപ്പും മാറേണ്ട ജോലികളും' എന്ന  പരിശീലന പരമ്പരയുടെ ഭാഗമായി നടത്തുന്നതാണു പരിശീലനം.  

തൊഴിലുറപ്പു പദ്ധതിയിലെ  മാറ്റങ്ങള്‍,  ഫീല്‍ഡ്തല പ്രശ്നങ്ങള്‍, പരിഹാരങ്ങള്‍, സംശയങ്ങള്‍ക്കു മറുപടി,  മേറ്റുമാരുടെ ചുമതലകള്‍,  ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളില്‍  തൊഴിലുറപ്പ് പദ്ധതി ഉപയോഗിച്ചു ഏറ്റെടുക്കാന്‍ കഴിയുന്ന ആസ്തി വികസന പ്രവൃത്തികള്‍  എന്നിവ പരിശീലനത്തില്‍ വിശദീകരിച്ചു.  വ്യക്തിഗത ആസ്തി വികസന പദ്ധതികളായ കാലിത്തൊഴുത്ത്, ആട്ടിന്‍കൂട്, അഴുക്ക്‌തോട് നിര്‍മാണം, കംപോസ്റ്റ് കുഴികള്‍, മണ്ണു - ജലസംരക്ഷണ ഉപാധികള്‍, കിണര്‍  റീചാര്‍ജിംഗ്, പുതിയ കിണറുകള്‍ എന്നിവ മാര്‍ഗനിര്‍ദേശം  പാലിച്ച് ഏറ്റെടുക്കുന്നതിനുവേണ്ട പ്രായോഗിക നിര്‍ദേശങ്ങള്‍ പരിശീലനത്തില്‍ നല്‍കി. 

പന്തളം   ബ്ലോക്ക് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം  എന്‍.വിലാസിനി പരിശീലനം ഉദ്ഘാടനം ചെയ്തു. കില ഇടിസി പ്രിന്‍സിപ്പലായ ഡെപ്യൂട്ടി ഡവലപ്മെന്റ് കമ്മീഷണര്‍ ജി.കൃഷ്ണകുമാര്‍ പരിശീലന പരിപാടി വിശദീകരിച്ചു. ജില്ലാ തൊഴിലുറപ്പ് ജെ.പി.സി  എന്‍.ഹരി അധ്യക്ഷത വഹിച്ചു.  ഇ.ടി.സി ഫാക്കല്‍റ്റി അംഗം ആര്‍.സമീറ,   ജോ. ബി.ഡി.ഒ എ.എന്‍.ജീവ, എം.നഹാസുദ്ദീന്‍  എന്നിവര്‍ സംസാരിച്ചു.    റിട്ട. ഡെപ്യൂട്ടി കമ്മീഷണര്‍ സി.ശശിധരന്‍പിള്ള  ക്ലാസെടുത്തു. 

 

 

date