Skip to main content

പട്ടയമേളയില്‍ 501 കുടുംബങ്ങള്‍ക്ക് പട്ടയം  വിതരണം ചെയ്യും: ജില്ലാ കളക്ടര്‍ 

നാളെ(23)നടക്കുന്ന ജില്ലാതല പട്ടയമേളയില്‍ വിതരണം ചെയ്യുക 501 പട്ടയങ്ങളെന്നു ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ആറു താലൂക്കുകളിലായി 501 പട്ടയങ്ങളാണു വിതരണത്തിനായി തയ്യാറായിട്ടുള്ളത്. റാന്നി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പട്ടയം വിതരണം ചെയ്യുക. 373 എണ്ണം. 

റാന്നി താലൂക്കിലെ അത്തിക്കയം വില്ലേജിലെ 46 ഏക്കര്‍ സ്ഥലം വേര്‍തിരിക്കുകയും പട്ടയം നല്‍കാന്‍ ശേഷിക്കുന്ന 32 ഏക്കറിലെ 99 പേര്‍ക്ക് പട്ടയം വിതരണ സജമായിട്ടുണ്ട്. കരിങ്കുളം പട്ടികവര്‍ഗ കോളനിയില്‍ 87 പട്ടയങ്ങളും പെരുനാട് വില്ലേജിലെ കോട്ടിപ്പാറയില്‍ 64 പട്ടയങ്ങളും പമ്പാവാലിയില്‍ 40 പേര്‍ക്കുമുള്ള പട്ടയവുമാണ് വിതരണത്തിന് സജ്ജമായിട്ടുള്ളത്. കോന്നി താലൂക്കില്‍ 54 പട്ടയങ്ങളും, തിരുവല്ല 24, കോഴഞ്ചേരി 24, മല്ലപ്പള്ളി 20, അടൂര്‍ 6 പട്ടയങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.  പെരുമ്പെട്ടി വില്ലേജിലെ വലിയകാവിലെ 512 പട്ടയങ്ങള്‍, കോന്നി താലൂക്കിലെ മലയോര കര്‍ഷകര്‍ക്കുള്ള പട്ടയങ്ങള്‍ എന്നിവയുടെ വിതരണവും ഉടന്‍ നടക്കുമെന്നും കളക്ടര്‍ പറഞ്ഞു.

date